Flash News

ഗോകുലം സൂപ്പര്‍ കപ്പില്‍ കളിക്കും; വടക്കു കിഴക്കന്‍മാരെ തകര്‍ത്തു

ഗോകുലം സൂപ്പര്‍ കപ്പില്‍ കളിക്കും; വടക്കു കിഴക്കന്‍മാരെ തകര്‍ത്തു
X


മഡ്ഗാവ്: ഐലീഗില്‍ ഗോകുലത്തിന്റെ കുന്തമുനയായ ഹെന്റി കിസ്സീക്കയുടെ ഇരട്ടഗോള്‍ മികവില്‍ സൂപ്പര്‍ കപ്പിലെ നിര്‍ണയകമായ മല്‍സരത്തില്‍ ഐഎസ്എല്ലില്‍ നിന്നുള്ള നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഗോകുലം എഫ്‌സി സൂപ്പര്‍ കപ്പിനുള്ള യോഗ്യത കരസ്ഥമാക്കി. 43ാം മിനിറ്റില്‍ ഗോകുലത്തിന്റെ അക്കൗണ്ട് തുറന്ന ഉഗാണ്ടന്‍ താരം നിമിഷങ്ങള്‍ക്കകം മഞ്ഞക്കാര്‍ഡ് കണ്ടെങ്കിലും താരത്തില്‍ വിശ്വാസമുള്ള കോച്ച് കിസ്സീക്കയെ തിളിച്ച് വിളിക്കാതെ കളിക്കളത്തില്‍ തുടരാന്‍ അനുവദിച്ചപ്പോള്‍ 69ാം മിനിറ്റില്‍ ആ വിശ്വാസത്തിന് പൊന്‍തൂവലണിഞ്ഞു. ഗോകുലം 2-0ന് മുന്നില്‍. പിന്നീട് ഗോളുകള്‍ പിറക്കാതെ വന്നപ്പോള്‍ ഗോകുലം കേരള എഫ്‌സി പ്രഥമ സൂപ്പര്‍ കപ്പിനേക്ക് യോഗ്യത സ്വന്തമാക്കുകയും ചെയ്തു. സൂപ്പര്‍ കപ്പില്‍ നിലവിലെ ഐഎസ്എല്‍ ഫൈനലിസ്റ്റായ ബംഗളൂരു എഫ്‌സിയാണ് ഗോകുത്തിന്റെ എതിരാളി. ഡല്‍ഹി ഡൈനാമോസും ചര്‍ച്ചില്‍ ബ്രദേഴ്‌സും തമ്മില്‍ നടന്ന മറ്റൊരു മല്‍സരം അധിക സമയത്തേക്ക് നീണ്ടപ്പോള്‍ ഡല്‍ഹിയെ ചര്‍ച്ചില്‍ 2-1ന് പരാജയപ്പെടുത്തി സൂപ്പര്‍ കപ്പിന് യോഗ്യത നേടി. മല്‍സരം അവസാനിക്കുമ്പോള്‍ ഇരുടീമും 1-1ന്റെ സമനില വഴങ്ങിയതോടെയാണ് എക്‌സ്ട്രാ ടൈം വേണ്ടി വന്നത്. എക്‌സ്ട്രാ ടൈമില്‍  ട്രിനിഡാഡ് താരം വില്‍സ് പ്ലാസയാണ്് ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ വിജയഗോള്‍ നേടിയത്. ആറാം മിനിറ്റില്‍ ഡല്‍ഹിയെ കാലു ഉച്ചെ മുന്നിലെത്തിച്ചപ്പോള്‍ 34ാം മിനിറ്റില്‍ വില്‍സ് പ്ലാസ സന്ദര്‍ശകര്‍ക്ക് സമനില നല്‍കി. പിന്നീട് ഇരു ടീമും ഗോള്‍ കണ്ടെത്താന്‍ സാധിക്കാത്തതോടെ മല്‍സരം എക്‌സ്ട്രാ ടൈമിലേക്ക് കലാശിക്കുകയായിരുന്നു. സൂപ്പര്‍ കപ്പ് മല്‍സരത്തില്‍ മോഹന്‍ ബഗാനാണ് ചര്‍ച്ചിലിന്റെ എതിരാളി.
Next Story

RELATED STORIES

Share it