palakkad local

ഗൈനക്കോളജിസ്റ്റിനെതിരേ പോക്‌സോ കേസ്

പാലക്കാട്: ഗര്‍ഭഛിദ്രത്തിന് വിധേയയാകാനെത്തിയ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ വിവരം അധികൃതരെ അറിയിക്കാത്തതിന് നഗരത്തിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. നടരാജനെതിരെ പോക്‌സോ കേസ്.
ടൗണ്‍ നോര്‍ത്ത് പോലിസാണ് ഡോക്ടര്‍ക്കെതിരെ കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരേ നേരത്തെ കുഴല്‍മന്ദം പോലിസ് കേസെടുത്തിരുന്നു. ഇതിലെ പ്രതി ജയിലിലാണ്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കാന്‍ ബന്ധുക്കള്‍ ഡോക്ടറെ നിര്‍ബന്ധിക്കുകയായിരുന്നു.
പതിനേഴുകാരിയായതിനാല്‍ വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കാതിരുന്നതിനാണു കേസെടുത്തതെന്ന് പോലിസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തവര്‍ പീഡനത്തിനിരയായ വിവരം അറിഞ്ഞിട്ടും അധികാരികളെ അറിയിക്കാതിരിക്കുന്നത് പോക്‌സോ നിയമപ്രകാരം കുറ്റമാണ്.
Next Story

RELATED STORIES

Share it