Flash News

ഗെയില്‍ സര്‍വകക്ഷി യോഗം: സമരസമിതിക്കും ക്ഷണം

ഗെയില്‍ സര്‍വകക്ഷി യോഗം: സമരസമിതിക്കും ക്ഷണം
X


[related] കോഴിക്കോട്:  ഗെയില്‍ പൈപ്പ് ലൈനിനെതിരെ നടക്കുന്ന സമരത്തില്‍ പരിഹാരം കണ്ടെത്തുന്നതിന് വേണ്ടി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലേക്ക് സമരസമിതിക്കും ക്ഷണം. സമരസമിതിയുടെ രണ്ട് പ്രതിനിധികളെ ചര്‍ച്ചക്ക് ക്ഷണിക്കാന്‍ കോഴിക്കോട് കലക്ടര്‍ക്ക് വ്യവസായ മന്ത്രി നിര്‍ദേശം നല്‍കി.
നേരത്തെ സമരസമിതിയെ ചര്‍ച്ചക്ക് വിളിക്കുന്നില്ലെന്ന് തിരുവമ്പാടി എംഎല്‍എ പറഞ്ഞിരുന്നു. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളെ മാത്രമാണ് യോഗത്തിലേക്ക് വിളിച്ചതെന്നും വ്യവസായ വകുപ്പ് നല്‍കിയ പട്ടികയില്‍ സമരസമിതിയുടെ പേരില്ലെന്നും എംഎല്‍എ പറഞ്ഞിരുന്നു. ചര്‍ച്ചക്ക് സമരസമിതിയെ വിളിക്കാത്തതില്‍ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി.ചര്‍ച്ചയില്‍ അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ മറ്റന്നാള്‍ മുതല്‍ എരഞ്ഞിമാവില്‍ കുടില്‍കെട്ടി സമരം തുടങ്ങാനാണ് സമരസമിതിയുടെ തീരുമാനം.
Next Story

RELATED STORIES

Share it