Flash News

ഗെയില്‍ സമരത്തോടുള്ള സര്‍ക്കാര്‍ സമീപനം ശരിയല്ല:ചെന്നിത്തല

ഗെയില്‍ സമരത്തോടുള്ള സര്‍ക്കാര്‍ സമീപനം ശരിയല്ല:ചെന്നിത്തല
X


കാസര്‍കോട്: ഗെയില്‍ സമരത്തോട് സര്‍ക്കാര്‍ കാണിക്കുന്ന സമീപനം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  കാസര്‍കോട് വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് മോശം പ്രവണതയാണ്. സമരക്കാരുമായി ചര്‍ച്ച നടത്താനെങ്കിലും സര്‍ക്കാര്‍ തയ്യാറാകണം. ജനങ്ങല്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശങ്ങളില്‍കൂടി പൈപ് ലൈന്‍ സ്ഥാപിക്കുന്നതിന് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഭരണമില്ലാത്ത അവസ്ഥയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ 19 മാസത്തെ ഭരണംകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിന് സാധിച്ചിട്ടില്ല. എവിടെയും നിഷ്‌ക്രിയത്വമാണ്. ഹരിത കേരളം പ്രഖ്യാപിച്ചിട്ടും ഗതാഗത മന്ത്രി കായല്‍ നികത്തിയ സംഭവത്തില്‍ നടപടിയില്ല. മുഖ്യമന്ത്രി നിയമ ലംഘകരെ സംരക്ഷിക്കുകയാണ്. ഇനിയും കൈയ്യേറുമെന്ന മന്ത്രിയുടെ പരാമര്‍ശം മുഖ്യമന്ത്രി ശാസിച്ചതുകൊണ്ട് മാത്രം പരിഹരിക്കാവുന്നതല്ല. മന്ത്രി തോമസ് ചാണ്ടിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി കുറ്റത്തില്‍ പങ്കാളിയാണ്. ഇടതുമുന്നണിയുടെ ജീര്‍ണതയാണ് വെളിവാക്കുന്നത്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കാണിച്ച് യുഡിഎഫിനെ ഭയപ്പെടുത്താന്‍ നോക്കണ്ട. അത് ഓലപ്പാമ്പാണ്. കേരളത്തിന്റെയും കേന്ദ്രത്തിന്റെയും ജനവിരുദ്ധ നീക്കങ്ങള്‍ക്കെതിരെയാണ് പടയൊരുക്കം നടത്തുന്നത്. ഈ ജാഥ ശംങ്കുമുഖം കടപ്പുറത്ത് അവസാനിക്കുമ്പോള്‍ കേരളത്തില്‍ വലിയ മാറ്റം വരുമെന്നും അദ്ദേഹം പറഞ്ഞു. ജാഥയുടെ രണ്ടാം ദിവസം ആദ്യ സ്വീകരണം ഉദുമ മണ്ഡലത്തിലെ ചട്ടഞ്ചാലില്‍  നല്‍കി.
Next Story

RELATED STORIES

Share it