kozhikode local

ഗെയില്‍ സമരം 28 ദിവസം പിന്നിട്ടു ; പ്രക്ഷോഭത്തിന് പിന്തുണയേറുന്നു



മുക്കം: വാതക പൈപ്പ് ലൈന്‍ ജനവാസ മേഖലയില്‍നിന്ന് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്, മലപ്പുറം ജില്ലാതിര്‍ത്തിയായ എരഞ്ഞിമാവില്‍ നടക്കുന്ന ജനകീയ സമരം 28 ദിവസം പിന്നിട്ടു. ഇന്നലെയും രണ്ട് ജില്ലകളില്‍ നിന്നുമായി വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കളും, പ്രവര്‍ത്തകരും സമരത്തിന് പിന്തുണയുമായെത്തി. ഊര്‍ങ്ങാട്ടീരി പഞ്ചായത്ത്— മുസ്ലിംലീഗ് കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ,റാലിയും, യോഗവും നടത്തി. അഡ്വ.യൂ എ ലത്തീഫ് ഉല്‍ഘടനം ചെയ്തു.  സമരസമിതി ചെയര്‍മാന്‍ ഗഫൂര്‍ കുറുമാടന്‍ ആധ്യക്ഷതവഹിച്ചു. മുസ്—ലിംലീഗ് ജില്ലാ സെക്രട്ടറി സി പി ചെറിയമുഹമ്മദ്, എസ്ഡിപിഐ. മുന്‍ സംസ്ഥാന സെക്രട്ടറി പി.അബ്ദുല്‍ ഹമീദ്,  വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രഡിഡന്റ് അസ്—ലംചെറുവാടി, കേരള മുസ്—ലിം ജമാഅത്ത  സംസ്ഥാന സെക്രട്ടറി എ കെ ഇസ്മായില്‍ വഫ, ഐഎസ് എം സംസ്ഥാന സെക്രട്ടറി ശാക്കിര്‍ബാബു കുനിയില്‍, സലീം കാരാടി, ഷൗക്കത്തലി കാവന്നൂര്‍,കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് എം ടിഅഷ്‌റഫ്,സമസ്ത മണ്ഡലം സെക്രട്ടറി നാടുകണ്ടി അബൂബക്കര്‍,  സി കെ അബ്ദുറഹ്മാന്‍ കാവനൂര്‍, കെ പി അബ്ദുറഹ്മാന്‍,  അസീസ് മാസ്റ്റര്‍ കൈതറ, സി ടി അബ്ദുറഹ്മാന്‍, യുസുഫ് മാസ്റ്റര്‍, പി കെ അബ്ദുറഹ്മാന്‍, കെ സിഅന്‍വര്‍,പുതുക്കുടി മജീദ്, ബഷീര്‍ പുതിയോടില്‍, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ടി പി മുഹമ്മദ് ,കരീം പഴങ്കല്‍, ഷംസു മൈ ത്ര, ബാവ പവര്‍ വേള്‍ഡ്, ജാഫര്‍ എരഞ്ഞിമാവ്, സംസാരിച്ചു.
Next Story

RELATED STORIES

Share it