kozhikode local

ഗെയില്‍ സമരം: 21 പേര്‍ക്ക് ജാമ്യം



മുക്കം: ജനവാസ മേഖലയില്‍ വാതക പൈപ്പ് സ്ഥാപിക്കുന്നതിനെ ചൊല്ലി  എരഞ്ഞിമാവില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് റിമാന്റിലായിരുന്ന 21 പേര്‍ക്ക് ജില്ലാ കോടതി ജാമ്യം അനുവദിച്ചു. തടത്തില്‍ ശിഹാബുദ്ധീന്‍ (30) അബുബക്കര്‍ (44) സിറാജുദ്ധീന്‍ (25) ഷംസീര്‍ (24) സുജാഹ് റഹ്മാന്‍ (23) നവാസ് (22) അനസ്(24) സിറാജ് (24) നിയാസ്(18) ജംഷീദ് (28) ഷിബിന്‍ (19) യാസര്‍ (33) സുധീര്‍ (35) ഷാജഹാന്‍ (40) മുഹബാസ് (20) അജേഷ് (25) മുഹമ്മദ് സാജിദ് (21) നസിഹ് (22) അംജദ് (22) റാഷിദ് (26) മുഹമ്മദ് അസ്ലം (26) എന്നിവര്‍ക്കാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. അതേ സമയം ഇവരില്‍ പെട്ട 11 പേര്‍ക്കെതിരേ മുക്കം പോലിസ് ഇന്നലെ കോടതിയില്‍ പുതിയ കേസ് ഫയല്‍ ചെയ്തതിനാല്‍ അതില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ പുറത്തിറങ്ങാനാവൂ. ഇവര്‍ക്ക് വേണ്ടി ഇന്നലെ സമര്‍പ്പിച്ച ജാമ്യാപേക്ഷയി ല്‍ കോടതി ഇന്ന് വാദം കേള്‍ക്കും. മറ്റുള്ളവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് പുറത്തിറങ്ങും.  സംഘര്‍ഷം നടന്ന കഴിഞ്ഞ ഒന്നാം തിയ്യതി പിടിയിലായ ഇവര്‍ താമരശ്ശേരിയിലെ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു. പ്രതികള്‍ക്ക് വേണ്ടി അഡ്വ. സി ടി അഹമ്മദ് കുട്ടി, അഡ്വ.നൗഷാദ് എന്നിവര്‍ ഹാജരായി.
Next Story

RELATED STORIES

Share it