Flash News

ഗെയില്‍ സമരം: വികസന വിരോധികളുടെ വിരട്ടല്‍ നടക്കില്ലെന്ന് മുഖ്യമന്ത്രി

ഗെയില്‍ സമരം: വികസന വിരോധികളുടെ വിരട്ടല്‍ നടക്കില്ലെന്ന് മുഖ്യമന്ത്രി
X


[related] തൃശ്ശൂര്‍: ഗെയില്‍ പൈപ്പ് ലൈനിനെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന വിരോധികളുടെ വിരട്ടല്‍ നടക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനത്തിനായി ചിലര്‍ തടസ്സം നില്‍ക്കുകയാണ്. നാട്ടില്‍ എന്ത് വികസനപദ്ധതി കൊണ്ടു വന്നാലും എതിര്‍പ്പുമായി ഒരു വിഭാഗം മുന്നോട്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ വികസന വിരോധികളുടെ സമ്മര്‍ദ്ദത്തിനോ വിരട്ടലിനോ വഴങ്ങി സംസ്ഥാനത്തിന്റെ വികസനത്തിനായി ആസൂത്രണം ചെയ്ത പദ്ധതികളില്‍ നിന്ന് പിന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. വികസന വിരോധികളുടെ വിരട്ടലിന് വഴങ്ങി പദ്ധതികല്‍ ഉപേക്ഷിക്കുന്ന കാലം കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it