Flash News

ഗെയില്‍; സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ സിപിഎം : എസ്ഡിപിഐ

ഗെയില്‍; സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ സിപിഎം : എസ്ഡിപിഐ
X


കോഴിക്കോട് : ഗെയില്‍ വിരുദ്ധ സമരം പരാജയപ്പെടുത്താന്‍ സി.പി.എം നടത്തി വരുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ പരിണിത ഫലമാണ് കഴിഞ്ഞ ദിവസം ഇരഞ്ഞിമാവിലും പരിസര പ്രദേശങ്ങളിലും കണ്ടതെന്ന് എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ്.
സമാധാനപരമായി നടന്നു വന്ന സമരത്തില്‍ നുഴഞ്ഞു കയറി സി.പി.എം പ്രവര്‍ത്തകര്‍ സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു. ഗെയില്‍ ഉയര്‍ത്തുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് തീവ്രവാദ ആരോപണങ്ങളുമായി സി.പി.എം രംഗത്ത് വന്നിരുക്കുന്നത്.
ജനങ്ങളുടെ അടിസ്ഥാന വിഷയം വിസ്മരിച്ച് മുതലാളിത്ത പക്ഷത്തേക്ക് ചേക്കേറിയവര്‍ക്ക് ഒരു ജനതയുടെ നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ തീവ്രവാദം കാണുക സ്വാഭാവികമാണ്. തീവ്രവാദത്തിന് ഏഴാം നൂറ്റാണ്ടിന്റെ  കാലഗണനം നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു സി.പി.എം. ഈ തോന്നല്‍ അവരെ നയിക്കുന്ന സാമുദായിക ബോധത്തിന്റെ പ്രതിഫലനമാണ്. ഗെയില്‍ വാതകപദ്ധതിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്‌നങ്ങളിലെ കാരണം ഏഴാം നൂറ്റാണ്ടിന്റെ വിമോചന സങ്കല്‍പമാണോ അതല്ല പത്തൊമ്പതാം നൂറ്റാണ്ടില്‍ പിറന്ന് ഇരുപതാം നൂറ്റാണ്ടില്‍ മുതലാളിത്വ ദാസ്യവേലയിലേക്ക്  പരിവര്‍ത്തനം ചെയ്ത കമ്യൂണിസ്റ്റ് ആദര്‍ശത്തിന്റെ സ്വാര്‍ത്ഥ സാമ്പത്തിക താല്‍പര്യങ്ങളാണോ എന്ന്  കാലം തെളിയിക്കും.
ഗെയില്‍ ഇരകളുടെ സമരത്തെ വിലയിരുത്തുന്നതിനു മുമ്പ് സി.പി.എമ്മിന് സ്വന്തം സമരങ്ങളുടെ ട്രാക്ക് റെക്കോര്‍ഡുകള്‍  പരിശോധിക്കാമായിരുന്നു. ഗെയിലിന്റെ തിണ്ണബലത്തില്‍ വ്യാജ പ്രചാരണം അഴിച്ച് വിടുന്ന സി.പി.എമ്മിനെ വിഷയത്തില്‍ എസ്.ഡി.പി.ഐ സംവാദത്തിനു വെല്ലുവിളിക്കുകയാണെന്നും പ്രസ്ഥാവനയില്‍ പറഞ്ഞു. യോഗത്തില്‍  ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി നജീബ് അത്തോളി, എം.എ സലീം, സലീം കാരാടി, മാക്കൂല്‍ റസാഖ് തുടങ്ങിയവര്‍ സംസാരിച്ചു.

[related]
Next Story

RELATED STORIES

Share it