kozhikode local

ഗെയില്‍ വിരുദ്ധ സമരത്തിന് കെട്ടിട ഉടമകളുടെ ഐക്യദാര്‍ഢ്യം



മുക്കം: ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ ജവാസ മേഖലയില്‍ നിന്ന് മാറ്റി സ്ഥാപിക്കണമെന്നാശ്യപ്പെട്ട്, കഴിഞ്ഞ 26 ദിവസമായി എരഞ്ഞിമാവില്‍ നടന്നുവരുന്ന ഗെയില്‍ വിരുദ്ധ സമരത്തിന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഐക്യദാര്‍ഡ്യം പ്രഖ്യാപ്പിച്ച് പ്രകടനവും, പൊതുയോഗവും  നടത്തി.വികസനത്തിന്റെ പേരില്‍ ജനങ്ങളെ കുടിയിറക്കുകയും, വീടുകളും കെട്ടിടങ്ങളും നശിപ്പിച്ച് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഗൈല്‍ പൈപ്പ് ലൈന്‍ പ്രവര്‍ത്തി നിര്‍ത്തിവെക്കണമെന്ന് സമര കൂട്ടായ്മ ആവശ്യപ്പെട്ടു. 1962ലെ പെട്രോളിയം മിനറല്‍സ് ആക്ടില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുമ്പോള്‍ പൂര്‍ണമായും ജനവാസ മേഖലയും കെട്ടിടങ്ങളും, മറ്റ് നിര്‍മ്മിതികളും ഒഴിവാക്കി മാത്രമേ സ്ഥാപിക്കാവു എന്ന നിയമം ഉള്ളതിനാല്‍ കെട്ടിടങ്ങള്‍ പൊളിക്കപ്പെടുമ്പോള്‍ നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യമാണ്.കെബിഒഡബ്ല്യുഒ ജില്ലാ പ്രസിഡണ്ട് ഹംസ തയ്യില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി ടി കുഞ്ഞോയി കൊടിയത്തൂര്‍ അധ്യക്ഷത വഹിച്ചു. പി കെ ഫൈസല്‍,  ചന്ദ്രന്‍ മണാശ്ശേരി, ഉസ്മാന്‍ ചാത്തന്‍ചിറ, സത്താര്‍ കൊളക്കാടന്‍, പി.അലവിക്കുട്ടി മലപ്പുറം, ടി കെ ആസാദ് പുതുപ്പാടി, ജി അബ്ദുല്‍ അക്ബര്‍, ബഷീര്‍ പുതിയോട്ടില്‍, ഗഫൂര്‍ കുറുമാടന്‍, വി സി അച്ചുതന്‍, വി കെ പ്രകാശന്‍, എ എം അബ്ദുള്ള മാസ്റ്റര്‍, കെ സി അന്‍വര്‍, പി കെ സി മുഹമ്മദ്, ഒ ഇമ്പിച്ചി കോയ സംസാരിച്ചു.
Next Story

RELATED STORIES

Share it