malappuram local

ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ സര്‍വേ മലപ്പുറത്തും നാട്ടുകാര്‍ തടഞ്ഞു



മലപ്പുറം: നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം ഗെയില്‍ വാതകപൈപ്പ് ലൈന്‍ സര്‍വേ മലപ്പുറം നഗരസഭയിലും നാട്ടുകാര്‍ തടഞ്ഞു. ഇരകളുടെ കടുത്ത പ്രതിഷേധത്തിനൊടുവില്‍ സര്‍വേ പൂര്‍ത്തിയാക്കാന്‍ കഴിയാതെ ഗെയില്‍ ജീവനക്കാര്‍ മടങ്ങുകയായിരുന്നു. ടൗണിലെ വാറങ്കോട് മച്ചിങ്ങല്‍ ബൈപാസിലാണു സര്‍വേ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍ പി എ അബ്ദുല്‍സിലീമിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞത്. ഇന്നലെ രാവിലെ 11.30 ഓടെയാണ് സര്‍വേ നാട്ടുകാര്‍ തടഞ്ഞത്. ശക്തമായ പോലിസ് സാനിധ്യത്തിലായിരുന്നു സര്‍വേ നടപടികള്‍. റവന്യൂ ജീവനക്കാരും ചേര്‍ന്നാണ് സര്‍വേ ആരംഭിച്ചത്. മലപ്പുറം കിഴക്കേതല മുതല്‍ സര്‍വേ ആരംഭിച്ച് മച്ചിങ്ങല്‍ ബൈപാസിലെത്തിയപ്പേഴേക്കും നാട്ടുകാര്‍ സംഘടിച്ച് സര്‍വേ തടയുകയായിരുന്നു. തുടര്‍ന്ന് നഗരസഭാ അധ്യക്ഷ സി എച്ച് ജമീല ഗെയില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും സര്‍വേ നിര്‍ത്തിവയ്ക്കുകയുമായിരുന്നു. കലക്ടറുമായി ചര്‍ച്ച നടത്തിയ ശേഷം ഇരകളുടെ പരാതികള്‍കൂടി മുഖവിലയ്‌ക്കെടുത്ത് സര്‍വേ ആരംഭിച്ചാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. കലക്ടറുടെ അധ്യക്ഷതയില്‍ ഗെയില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ഉടന്‍ ചേരാനും തീരുമാനിച്ചു.
Next Story

RELATED STORIES

Share it