kozhikode local

ഗെയില്‍ : റിമാന്‍ഡിലായിരുന്ന 11പേരും പുറത്തിറങ്ങി



മുക്കം: ജനവാസ മേഖലയില്‍ വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനെ ചൊല്ലി എരഞ്ഞിമാവില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ 11പേര്‍ക്ക് രണ്ടാമത്തെ കേസിലും കോടതി ജാമ്യം അനുവദിച്ചു. അബൂബക്കര്‍ മുരിങ്ങം പുറായി (44), തൊടിയന്‍ ചാലില്‍ സിറാജുദ്ദീന്‍ (27), മണ്ണില്‍ ഷംസീല്‍ (24), ചെറുത്ത് സുജാഹ് റഹ്മാന്‍ (23), കാരാടന്‍ നവാസ് (22), കണ്ടനാമണ്ഡത്തില്‍ നിയാസ് (18), തൈച്ചേരിപറമ്പില്‍ ജംഷദ് (28), കൊളക്കാടന്‍ സുധീര്‍ (35), തെനങ്ങാപറമ്പ് ഷാജഹാന്‍ (42), മാടകശ്ശേരിയില്‍ മുബൈസ് (20), മാളിയേക്കല്‍ അംജിത് (23) എന്നിവര്‍ക്കാണ് താമരശ്ശേരി കോടതി ജാമ്യം അനുവദിച്ചത്. ഗെയില്‍ ജീവനക്കാരെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതുള്‍പ്പെടെ ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്താണ് മുക്കം പോലിസ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. പോലിസിനെ അക്രമിച്ച സംഭവത്തില്‍ വധശ്രമമുള്‍പ്പെടെ വകുപ്പുകള്‍ ചാര്‍ത്തി ഇവര്‍ ഉള്‍പ്പെടെ 21പേര്‍ക്കെതിരേ എടുത്ത കേസില്‍ ചൊവ്വാഴ്ച് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം നല്‍കിയിരുന്നു. അതേദിവസം ഇവര്‍ക്കെതിരേ പോലിസ് പുതിയ കേസ് നല്‍കിയതിനാല്‍ പുറത്തിറങ്ങാനായിരുന്നില്ല. ആകേസിലാണ് ഇന്നലെ ജാമ്യം ലഭിച്ചത്. പ്രതികള്‍ക്ക് വേണ്ടി ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. സി ടി അഹമ്മദ് കുട്ടി ഹാജരായി.
Next Story

RELATED STORIES

Share it