Flash News

ഗെയില്‍ പോലുള്ള പദ്ധതികള്‍ ; ബുദ്ധിമുട്ട് സഹിക്കേണ്ടിവരുമെന്ന് ഹൈക്കോടതി



കൊച്ചി: ഗെയില്‍ പോലുള്ള പൊതുതാല്‍പര്യത്തിന് അനുസൃതമായ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ കുറച്ചു പേര്‍ ബുദ്ധിമുട്ടുകള്‍ സഹിച്ചേ പറ്റൂവെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. അലൈന്‍മെന്റ് എന്തായാലും പൊതു നന്‍മയുള്ള പദ്ധതികള്‍ നടപ്പാക്കിയേ പറ്റൂവെന്നാണു ഗെയില്‍ അലൈന്‍മെന്റ് ചോദ്യംചെയ്യുന്ന ഹരജിയില്‍ കഴിഞ്ഞമാസം നാലിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്. ആദ്യം നിശ്ചയിച്ച അലൈന്‍മെന്റ് സംബന്ധിച്ച് വിജ്ഞാപനമിറക്കി പരാതികള്‍ കേട്ട് നടപടിക ള്‍ പൂര്‍ത്തിയാക്കിയ ശേഷം അലൈന്‍മെന്റ് മാറ്റി തങ്ങളുടെ വസ്തുവിലൂടെ പദ്ധതി നടപ്പാക്കുന്നതു ചോദ്യംചെയ്ത് ഇരിങ്ങാലക്കുട സ്വദേശികളായ ജോ ണ്‍ ഊക്കന്‍, ജോര്‍ജ് ഊക്കന്‍ എന്നിവരാണു ഹൈക്കോടതിയെ സമീപിച്ചത്. ഹരജിക്കാരെ കൂടി കേട്ട ശേഷം തീരുമാനമെടുക്കാ ന്‍ നിര്‍ദേശം നല്‍കിയ സിംഗിള്‍ ബെഞ്ച് ഹരജി തീര്‍പ്പാക്കി. ഇതിനെതിരായ അപ്പീലാണ് ഡിവിഷന്‍ ബെഞ്ചിന് മുന്നിലെത്തിയത്. ആദ്യത്തെ അലൈന്‍മെന്റ് ജനവാസ കേന്ദ്രത്തിലൂടെ ആയിരുന്നതിനാല്‍ പഞ്ചായത്ത് ഇടപെട്ട് വയലുകള്‍ കൂടുതലുള്ള ഭാഗത്തേക്കു മാറ്റിയതായി ഗെയില്‍ കോടതിയെ അറിയിച്ചു. ഹരജിക്കാരടക്കം കുറച്ചു പേ ര്‍ മാത്രമാണ് ആ പ്രദേശത്തു താമസക്കാരായി ഉള്ളത്. ഇതു പരിശോധിച്ച കോടതി ഇടപെടല്‍ ആവശ്യമില്ലെന്നു വ്യക്തമാക്കി ഹരജി തള്ളുകയായിരുന്നു. ഗെയില്‍ പദ്ധതി നടപ്പാക്കുന്നത് അകാരണമായി ഏറെ വൈകിയ സാഹചര്യത്തില്‍ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന വിധം കോടതികളുടേതോ, മറ്റേതെങ്കിലും അധികൃതരുടേതോ ആയ ഉത്തരവുകള്‍ നിലവിലുണ്ടെങ്കില്‍ അതെല്ലാം നീക്കംചെയ്യുന്നതായും ഉത്തരവില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it