kannur local

ഗെയില്‍ പൈപ്പിടല്‍ നീളുന്നു; നാട്ടുകാര്‍ ദുരിതത്തില്‍

പാനൂര്‍: പാനൂര്‍ മേഖലയില്‍ ഗെയില്‍ പാചകവാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനെതിരേ നേരത്തെ ശക്തമായ പ്രക്ഷോഭം നടത്തിയ പ്രദേശവാസികള്‍ ഇപ്പോള്‍ പ്രവൃത്തി ഉടന്‍ തീര്‍ക്കാനാവശ്യപ്പെട്ട് സമരത്തിനിറങ്ങുന്നു. പൈപ്പിടല്‍ പ്രവൃത്തി അനന്തമായി നീളുന്നത് പ്രദേശത്തെ ദുരിതത്തിലാക്കി. പലയിടത്തും തോടുകളും കുളങ്ങളും നികത്തിയാണ് പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നത്.
കുറേ ഭാഗങ്ങളില്‍ പൈപ്പിട്ട് വെല്‍ഡിങ് പൂര്‍ത്തിയാക്കിയെങ്കിലും മണ്ണിട്ട് കുഴി മൂടിയില്ല. രണ്ടുമീറ്റര്‍ ആഴത്തില്‍ കുഴികുത്തി പൈപ്പ് മണ്ണിനടിയിലാക്കണം. ഈ പ്രവൃത്തിയാണ് അനന്തമായി നീളുന്നത്. അധികൃതരുടെ അനാസ്ഥ കാരണം പ്രദേശത്തെ കിണറുകളെല്ലാം മലിനമായിരിക്കുകയാണ്.
മഴയെത്തിയതോടെ പ്രശ്‌നം സങ്കീര്‍ണമായി. പോലിസിന്റെ സാന്നിധ്യത്തില്‍ രണ്ടുതവണ ഗെയില്‍ അധികൃതരുമായി നാട്ടുകാര്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി തടഞ്ഞത്. പൈപ്പുകള്‍ മണ്ണിനടിയിലാക്കി പൂര്‍വസ്ഥിതിയിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it