kannur local

ഗെയില്‍: പാനൂരില്‍ നാട്ടുകാര്‍ വീണ്ടും നിര്‍മാണം തടഞ്ഞു

പാനൂര്‍: പാനൂര്‍ നഗരസഭയിലെ തിരുവാള്‍ ജുമാമസ്ജിദ്, എലവങ്കോട് ശ്രീകൃഷ്ണ ക്ഷേത്രം പരിസരത്ത് നിര്‍മാണ പ്രവര്‍ത്തനത്തിനെത്തിയ ഗെയില്‍ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് ഗെയില്‍ കണ്‍സ്ട്രക്്ഷന്‍ മാനേജര്‍ പി ഡി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി. വീടുകള്‍, ആരാധനാലയങ്ങള്‍, മദ്്‌റസ എന്നിവയെ ബാധിക്കാത്ത വിധത്തില്‍ നിര്‍മാണ പ്രവര്‍ത്തി നടത്താനാണു ധാരണയായത്. രണ്ടുഘട്ടമായി നഷ്ടപരിഹാരം നല്‍കും. ഒന്നാംഘട്ടം മരങ്ങങ്ങള്‍, കൃഷി ഉഭയങ്ങള്‍ എന്നിവയുടെ നഷ്ടം നല്‍കും. പൈപ്പിടൂന്ന മുറയ്ക്കു ഭൂമിയുടെ വില നല്‍കും. ചര്‍ച്ചയില്‍ നഗരസഭാ കൗണ്‍സിലര്‍ വി ഹാരിസ്, ടി നാണു മാസ്റ്റര്‍, എം ബൈജു, മൊട്ടേമ്മല്‍ നാണു, ക്ഷേത്ര പള്ളി കമ്മറ്റി ഭാരവാഹികള്‍ പങ്കെടുത്തു. തിരുവാള്‍ ജുമാമസ്ജിദ്, എലവങ്കോട് ശ്രീകൃഷ്ണ ക്ഷേത്രംപരിസരത്തുകൂടിയാണ് പൈപ്പ് ലൈന്‍ കടന്നുപോവുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗം മതിയായ നഷ്ടപരിഹാരം ഉറപ്പുവരുത്തണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഗെയില്‍ മാനേജരുമായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി റംല ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയതായി അധികൃതര്‍ അറിയിച്ചു. ദിവസങ്ങള്‍ക്കു മുമ്പ് കുറ്റേരിയിലും നിര്‍മാണ പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞിരുന്നു.
Next Story

RELATED STORIES

Share it