malappuram local

ഗെയില്‍ പദ്ധതി സംഘപരിവാരത്തെ സഹായിക്കാന്‍ : ഗ്രോ വാസു



അരീക്കോട്: മലപ്പുറം-കോഴിക്കോട് ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന എരഞ്ഞിമാവില്‍ ഒരു മാസമായി തുടരുന്ന ഗെയില്‍ വിരുദ്ധ സമര ഭൂമിയില്‍ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും എസ്ഡിടിയു സംസ്ഥാന പ്രസിഡന്റുമായ ഗ്രോ വാസുവെത്തി ഐക്യദാര്‍ഢ്യ മറിയിച്ചു. ജനാധിപത്യ സര്‍ക്കാറുകള്‍ കോര്‍പറേറ്റുകളുടെ താല്‍പര്യങ്ങള്‍ക്കുവഴങ്ങി ജനങ്ങളുടെ മൗലികവകാശങ്ങള്‍ ലംഘിക്കുകയാണ്. ജനകീയ അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുന്ന ജനങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂട ഭീകരത പശ്ചിമ ബംഗാളില്‍നിന്ന് കേരളത്തിലേക്ക് വ്യാപിച്ചിരിക്കുന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്ന് ഗ്രോ വാസു ചൂണ്ടികാട്ടി. പശ്ചിമ ബംഗാളിന്റെ ആവര്‍ത്തനം കേരളത്തില്‍ തുടര്‍ന്നാല്‍ ഇടതുപക്ഷത്തിന് അധികനാള്‍ തുടരാനാവില്ലെന്നും മലബാറിലെ പിന്നാക്ക ന്യൂനപക്ഷങ്ങളുടെ ഭൂമിയും ജീവനും നശിപ്പിക്കാനുള്ള സംഘപരിവാരത്തിന്റെ ഗൂഢതന്ത്രങ്ങള്‍ക്ക് ഇടതുപക്ഷം കളമൊരുക്കുകയാണെന്നും എരഞ്ഞിമാവിലെ ഗെയില്‍ വിരുദ്ധ സമരം ഉദ്ഘാടനം ചെയ്തു അദ്ദേഹം പറഞ്ഞു. ഗെയില്‍ വിരുദ്ധ സമരത്തിന് ഇരകളോടൊപ്പം സമരത്തിന് തയ്യാറാണെന്ന് എസ്ഡിടിയു ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശേരി വ്യക്തമാക്കി. എസ്ഡിടിയു സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ്, സെക്രട്ടറിമാരായ ബാബുമണി കരുവാരക്കുണ്ട്, നിസാമുദ്ദീന്‍ തെച്ചോണം, ഇസ്മയില്‍ കമ്മന, സംസ്ഥാന സമിതി അംഗങ്ങളായ അഷ്‌റഫ് ചുങ്കപ്പാറ, സലിം കാരാട് പങ്കെടുത്തു.
Next Story

RELATED STORIES

Share it