Flash News

ഗെയില്‍ പദ്ധതി : 'ജനകീയ സമരത്തിനെതിരായ പോലിസ് ഭീകരത അപമാനം'



കോഴിക്കോട്: ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതി ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയവര്‍ക്കു നേരെ പോലിസ് നടത്തിയ നരനായാട്ട് ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍ പ്രസ്താവനയില്‍ പറഞ്ഞു.ജീവന്‍ അപകടപ്പെടുമെന്ന ജനങ്ങളുടെ ആശങ്ക അകറ്റാനോ ജനവാസ മേഖലയില്‍ നിന്ന് ഗെയില്‍ പദ്ധതി മാറ്റിസ്ഥാപിക്കുന്നതിനോ നടപടി സ്വീകരിക്കാതെ സമരം ചെ യ്യുന്ന ജനങ്ങള്‍ക്കെതിരേ പോലിസ് അതിക്രമം തുടരുകയാണ്. കമ്പനിയുടെ കരാര്‍ പ്രകാരം പദ്ധതിയുടെ സുരക്ഷയുടെയും അപകടത്തിന്റെയും ഉത്തരവാദിത്തം ജനങ്ങളുടെ തലയിലാണു കെട്ടിവച്ചിരിക്കു ന്നത്. അപകടസാധ്യത കൂടുതലുള്ളതും വാതകബോംബിന് സമാനമായതുമാണ് വാതക പൈപ്പ്‌ലൈന്‍ പദ്ധതി. സാധാരണക്കാരായ ജനങ്ങളുടെ പുരയിടവും കൃഷിയിടവും കീറിമുറിച്ച് അവരുടെ ഉപജീവനോപാധി തകര്‍ക്കുന്ന വിധത്തില്‍ പദ്ധതി കൊണ്ടുവരുമ്പോള്‍ എതിര്‍പ്പ് ഉയരുക സ്വാഭാവികമാണ്. ജനതാല്‍പര്യം പരിഗണിക്കാതെ ഏതു വിധേനയും പദ്ധതി നടപ്പാക്കുമെന്ന ധാര്‍ഷ്ട്യമാണ് തുടക്കം മുതലേ മുഖ്യമന്ത്രിയടക്കമുള്ളവര്‍ സ്വീകരിച്ചിട്ടുള്ളത്. പ്രകോപനമില്ലാതെ പോലിസ് നടത്തിയ അതിക്രമം മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. പോലിസ് ഭീകരമായ അതിക്രമം അഴിച്ചുവിട്ട ശേഷം പിന്നി ല്‍ തീവ്രവാദികളാണെന്ന് ആ രോപിക്കുന്നത് ഇതിനു പിന്നിലെ ഗൂഢാലോചനയിലേക്കാണു വിരല്‍ചൂണ്ടുന്നത്. ഗ്രനേഡ് പ്രയോഗിക്കാനും 500 ലധികം പ്രദേശവാസികള്‍ക്കു പരിക്കേല്‍ക്കാനും ഇടയായ പോലിസ് ഇടപെടലിനെക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും കെ എച്ച് നാസര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it