malappuram local

'ഗെയില്‍ ജീവന് തീപിടിക്കുന്നു'” ഡോക്യുമെന്ററി ഇന്ന് പുറത്തിറക്കും

മുക്കം: ഗെയില്‍ വാതക പൈപ്പ് ലൈന്‍ വിഷയവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ തിരുവമ്പാടി മണ്ഡലം കമ്മിറ്റി നിര്‍മിച്ച ‘ഗെയില്‍ ജിവന് തീ പിടിക്കുന്നു ‘ ഡോക്യുമെന്ററിയുടെ, പ്രകാശനവും, പ്രദര്‍ശനവും ഇന്ന് വൈകുന്നേരം 6.30ന് നെല്ലിക്കാപറമ്പില്‍ നടക്കും.   സ്വാതന്ത്ര്യ സമര സേനാനി എ എസ് നാരായണപിള്ളയില്‍ നിന്ന്  പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു സിഡിഏറ്റുവാങ്ങും. വികസനം അടിച്ചമര്‍ത്തലിലൂടെയല്ല,മറിച്ച് ജനകീയ അഭിപ്രായ ഐക്യത്തിലൂടെയെന്ന സന്ദേശം നല്‍കുന്നതാണ് ഡോക്യുമെന്ററി.  ജനപക്ഷത്ത് നിന്ന് വികസനത്തെയും,വികസന വിഢിത്തത്തെയും വിലയിരുത്തുന്ന ഹൃസ്വചിത്രത്തിന് 22 മിനുട്ട് ദൈര്‍ഘ്യമുണ്ട്. ഗെയില്‍ വാതക പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളുടെ പശ്ചാതലത്തില്‍ തയ്യാറാക്കിയ വാര്‍ത്തകളും, അഭിമുഖങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഡോക്യുമെന്ററി. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍മജീദ് ഫൈസി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, പി എ സലാം, ഗഫൂര്‍ കുറുമാടന്‍, ബഷീര്‍, ടി പി മുഹമ്മദ്, പി കെ ഉസ്മാനലി സംബന്ധിക്കും. പ്രകാശന പൊതുസമ്മേളനവും, പ്രദര്‍ശനവും, തല്‍സമയം എസ്ഡിപിഐ വെബ്‌സൈറ്റില്‍(ംംം.ളമരലയീീസ.രീാ/റെുശസലൃമഹമാ) ലഭ്യമാകും.
Next Story

RELATED STORIES

Share it