Flash News

ഗെയില്‍ ചര്‍ച്ച പരാജയം

ഗെയില്‍ ചര്‍ച്ച പരാജയം
X


കോഴിക്കോട് : ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കോഴിക്കോട് കലക്ടറേറ്റില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടു. പൈപ്പ് ലൈന്‍ ഇടുന്നതിന്റെ അലൈന്‍മെന്റ് മാറ്റാനാവില്ലെന്ന നിലപാടില്‍ ഗെയില്‍ ഉറച്ചു നിന്നു.

ഭൂമി നഷ്ടപ്പെടുന്നതിന് പകരമായി മാര്‍ക്കറ്റ് വിലയുടെ നാലിരട്ടി നല്‍കണമെന്നാണ് സമരസമിതി ആവശ്യപ്പെട്ടത്.

എന്നാല്‍ ന്യായവില അനുസരിച്ചുള്ള തുകവര്‍ധനവ് മാത്രമേ സാധിക്കൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവരുടെ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും ഭൂമിക്ക് നല്‍കുന്ന വില പരമാവധി മാര്‍ക്കറ്റ് വില നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും ചര്‍ച്ചയ്ക്കു ശേഷം വ്യവസായ മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു. ഭൂമി വില വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ഗെയിലുമായി സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പദ്ധതിയെപ്പറ്റി ജനങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടായത് തെറ്റിദ്ധാരണയുടെ പുറത്താണെന്നും പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. ചര്‍ച്ച വിജയകരമായിരുന്നുവെന്നാണ് മന്ത്രി അവകാശപ്പെട്ടത്.

സമരം തുടരണമോ എന്ന് സമരസമിതി നാളെ തീരുമാനിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്.
സമരസമിതി നേതാക്കളെ യോഗത്തില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. ഇത് വിവാദമായതോടെ തീരുമാനം മാറ്റി സമരസമിതിയിലെ രണ്ടംഗങ്ങളെ പങ്കെടുപ്പിക്കാന്‍ ധാരണയാവുകയായിരുന്നു.
Next Story

RELATED STORIES

Share it