Flash News

ഗെയില്‍:കലക്ടര്‍ വിളിച്ച ചര്‍ച്ചയില്‍ നിന്ന് ലീഗ് നേതാക്കള്‍ ഇറങ്ങിപോയി

ഗെയില്‍:കലക്ടര്‍ വിളിച്ച ചര്‍ച്ചയില്‍ നിന്ന് ലീഗ് നേതാക്കള്‍ ഇറങ്ങിപോയി
X


[related] കോഴിക്കോട്:  കോഴിക്കോട് കലക്ട്രേറ്റില്‍ ഗെയില്‍ പുനരധിവാസ പാക്കേജ് തയ്യാറാക്കുന്നതിന് മുന്നോടിയായി കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്ന് മുസ് ലിം ലീഗ് നേതാക്കള്‍ ഇറങ്ങിപ്പോയി. ചര്‍ച്ചയുമായി ഇനി സഹകരിക്കില്ലെന്ന് ലീഗ് നേതാക്കള്‍ അറിയിച്ചു. സമരത്തില്‍ പങ്കെടുത്ത 11 പേര്‍ക്കെതിരെ പുതിയ കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് ലീഗ് നേതാക്കള്‍ ഇറങ്ങിപോയത്.
ഗെയില്‍ സമരത്തില്‍ അറസ്റ്റിലായവരില്‍ 11 പേര്‍ക്കെതിരെയാണ് പോലീസ് പുതിയ കേസ് ഫയല്‍ ചെയ്തത്. ഗെയില്‍ ഉദ്യോഗസ്ഥരെ അക്രമിച്ചുവെന്നാണ് പുതിയ കേസ്. സമരത്തില്‍ അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പോലീസ് പുതിയ കേസ് ഫയല്‍ ചെയ്തത്.
Next Story

RELATED STORIES

Share it