ഗെയിലും 45 മീറ്റര്‍ പാതയും തുടരും: മുഖ്യമന്ത്രി

കോഴിക്കോട്: ഗെയിലിന്റെ ഗ്യാസ് പൈപ്പ്‌ലൈന്‍ പദ്ധതിയും ദേശീയപാതാ വികസനം 45 മീറ്ററിലും തുടരുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാപാരികളോടും ജനങ്ങളോടും ചര്‍ച്ച ചെയ്യാതെ ഒരു പദ്ധതിയും നടപ്പാക്കില്ല. വൈദ്യുതി ഉല്‍പ്പാദനം വര്‍ധിക്കാതെ കേരളത്തിന് മുന്നോട്ട് പോവാനാവില്ല. ഗ്യാസ് പൈപ്പ്‌ലൈന്‍ പദ്ധതി വൈദ്യുതി പ്രശ്‌നത്തിന് പരിഹാരമാവും. ജനവാസമുള്ള പ്രദേശങ്ങളില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിച്ചപ്പോള്‍ യാതൊരുവിധ പ്രശ്‌നവുമുണ്ടായിട്ടില്ല. നികുതിയുടെ പേരില്‍ യാതൊരു വിധ പീഡനവും വ്യാപാരികള്‍ക്കുണ്ടാവില്ല.
ഏതെങ്കിലും തരത്തില്‍ പ്രയാസങ്ങള്‍ ഉണ്ടായെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കും.
മലബാറിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ പ്രത്യേക ശ്രദ്ധയും പരിഗണനയും ഉണ്ടാവും. കോഴിക്കോട് വിമാനത്താവളത്തിന്റെ പ്രശ്‌നങ്ങളില്‍ പ്രധാനം സ്ഥലമേറ്റെടുക്കലാണ്. വിവിധ തലങ്ങളിലെ ചര്‍ച്ചകള്‍ക്കു ശേഷം ഈ പ്രശ്‌നം പരിഹരിക്കും. സമഗ്രമായ വികസനനയം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കും. റോഡുകളുടെ സൗകര്യം വര്‍ധിപ്പിക്കണം. നാടിന്റെ വികസനത്തിന്റെ ഭാഗമായി നദികളും കായലുകളും സംരക്ഷിക്കണം. മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ബഹുജന പ്രസ്ഥാനം വളര്‍ത്തിയെടുക്കണമെന്നും പിണറായി പറഞ്ഞു.
ചേംബര്‍ പ്രസിഡന്റ് സിഎസി മോഹന്‍ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, പി വി അബ്ദുല്‍വഹാബ് എംപിസംസാരിച്ചു.
Next Story

RELATED STORIES

Share it