ernakulam local

ഗെയിലിന് മുന്നിലൂടെയുള്ള റോഡ് നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു

കളമശ്ശേരി: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ റിജ്യനല്‍ ഹെഡ്ഓഫിസിനു മുന്നിലൂടെയുള്ള റോഡ് നിര്‍മാണത്തിനെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍.
ഈമാസം 26ന് ഗാര്‍ഹിക ആവശ്യത്തിന് ഗ്യാസ് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് എച്ച്എംടി-മെഡിക്കല്‍ കോളജ് റോഡില്‍, ഗെയില്‍ ഓഫിസ് വരെമാത്രം റോഡ് നിര്‍മിക്കുന്നതാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയത്. എച്ച്എംടി കോളനി, മറ്റക്കാട്, പെരിങ്ങഴ തുടങ്ങി ആലുവ ഭാഗത്തേക്കും മെഡിക്കല്‍ കോളജിലേക്കും മറ്റും പോവുന്ന റോഡ് തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
റോഡ് സഞ്ചാരയോഗ്യമാക്കാന്‍ കിന്‍ഫ്രയോ നഗരസഭയോ പൊതുമരാമത്ത് വകുപ്പോ തയ്യാറാവാത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്.
സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ പദ്ധതിയായ ഗാര്‍ഹിക ആവശ്യക്കാര്‍ക്ക് ഗ്യാസ് എത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിന് പ്രമുഖര്‍ എത്തുന്നതിനാലാണ് ഗെയിലിന്റെ ഓഫിസ് വരെ റോഡ് നിര്‍മാണം നടത്തുന്നത്.
തുടര്‍ന്നുള്ള ഭാഗം ആര് നന്നാക്കും എന്ന് നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കാത്തതാണ് പ്രതിഷേധത്തിനു കാരണമായത്.
എച്ച്എംടി കോളനിയിലേക്കുള്ള റോഡ് പൂര്‍ണമായും സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it