Sports

ഗെയിലാട്ടം തുടങ്ങി

ഗെയിലാട്ടം തുടങ്ങി
X
Chris Gayle smacks a six

മുംബൈ: ട്വന്റി ക്രിക്കറ്റ് ലോകകപ്പില്‍ ഇന്നലെ നടന്ന രണ്ടാം മല്‍സരവും വെടിക്കെട്ടില്‍ കലാശിച്ചു. സൂപ്പര്‍ താരം ക്രിസ് ഗെയ്ല്‍ മുംബൈയിലെ വാംഖഡെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ താണ്ഡവമാടിയപ്പോള്‍ ആരാധകര്‍ക്ക് അത് മറ്റൊരു വിരുന്നായി. കരിയറിലെ രണ്ടാം സെഞ്ച്വറിയുമായി ഗെയ്ല്‍ (100*) പട നയിച്ചപ്പോള്‍ സൂപ്പര്‍ 10 റൗണ്ട് ഗ്രൂപ്പ് ഒന്നിലെ ആവേശകരമായ മല്‍സരത്തില്‍ വിന്‍ഡീസ് ആറു വിക്കറ്റിന് ഇംഗ്ലണ്ടിനെ കശാപ്പ് ചെയ്തു.
മുന്‍ ചാംപ്യന്‍മാരുടെ പോരാട്ടത്തില്‍ റണ്‍മഴ ഒഴുകിയപ്പോള്‍ ഗെയ്ല്‍ അപരാജിതനായി കളം വാഴുകയായിരുന്നു. പുറത്താവാതെ 48 പന്തില്‍ 11 പടുകൂറ്റന്‍ സിക്‌സറും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് ഗെ യ്‌ലിന്റെ ഉജ്ജ്വല ഇന്നിങ്‌സ്. ഈ ടൂര്‍ണമെന്റിലെ ആദ്യ സെഞ്ച്വറി കൂടിയാണിത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 182 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ 18.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി വിന്‍ഡീസ് ലക്ഷ്യം മറികടക്കുകയായിരുന്നു. ഗെയ്‌ലിന് പുറമേ മര്‍ലോണ്‍ സാമുവല്‍സും (37) വിന്‍ഡീസിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു.
നേരത്തെ ജോ റൂട്ട് (48), ജോസ് ബട്ട്‌ലര്‍ (30), ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ (27*), അലെക്‌സ് ഹെയില്‍സ് (28) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇംഗ്ലണ്ടിന് പൊരുതാവുന്ന സ്‌കോര്‍ നേടിക്കൊടുത്തത്. ഗെയ്‌ലാണ് മാന്‍ ഓഫ് ദി മാച്ച്.

[related]
Next Story

RELATED STORIES

Share it