Gulf

ഗെയിമിങ് മ്യൂസിക് ഇന്ന് ദോഹയില്‍

ദോഹ: സംഗീതവും വീഡിയോ ഗെയിമും ശബ്ദ വെളിച്ച സംവിധാനവും സമന്വയിക്കുന്ന വീഡിയോ ഗെയിമിങ് ലൈവ് ഷോ ഇന്ന് ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ അരങ്ങേറും. ഗെയിമിങ് മ്യൂസിക് ലോകത്ത് നിന്നുള്ള പ്രൊഫഷനല്‍ ക്ലാസിക്കല്‍ സംഗീതജ്ഞര്‍, ഗായകര്‍, കംപോസര്‍മാര്‍, അഭിനേതാക്കള്‍ എന്നിവര്‍ വീഡിയോ ക്ലിപ്പുകളുടെയും പ്രത്യേക വെളിച്ച സംവിധാനത്തിന്റെയും സഹായത്തോടെ അവതരിപ്പിക്കുന്ന പരിപാടിയാണിത്.
ക്യഎന്‍സിസിയില്‍ രാത്രി 8 മണിക്ക് ആരംഭിക്കുന്ന ഷോ അവതരിപ്പിക്കുന്നത് ഗെയിമിങ് വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഗീതജ്ഞന്‍ ടൊമ്മി ടല്ലാറികോ ആണ്. സ്‌പൈഡര്‍ മാന്‍, റോബോകോപ്പ് വെര്‍സസ് ദി ടെര്‍മിനേറ്റര്‍, പാക്-മാന്‍ വേള്‍ഡ് ഉള്‍പ്പെടെ 250ഓളം വീഡിയോ ഗെയിമുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചുള്ളയാളാണ് ടല്ലാറികോ. അദ്ദേഹം പരിപാടിയില്‍ ഗിറ്റാര്‍ വായിക്കും.
ഖത്തര്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയും പരിപാടിയുടെ ഭാഗമാവും. ഇതുവരെ പുറത്തിറങ്ങിയ മികച്ച വീഡിയോ ഗെയിമുകളില്‍ നിന്നുള്ള സംഗീതം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതായിരിക്കും പരിപാടി.
2002ലാണ് ടൊമ്മി ടല്ലാറികോ വീഡിയോ ഗെയിമിങ് ലൈവിന് തുടക്കമിട്ടത്. 100 മുതല്‍ 500 റിയാല്‍ വരെയാണ് ടിക്കറ്റ് നിരക്ക്.
Next Story

RELATED STORIES

Share it