Idukki local

ഗൃഹോപകരണങ്ങള്‍ നല്‍കാമെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടി ; യുവാവിനെതിരായ പരാതിയില്‍ പോലിസ് അനാസ്ഥ



പീരുമേട്: ഗൃഹോപകരണങ്ങള്‍ നല്‍കാമെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തി യുവാവ് മുങ്ങിയതായി പരാതി. പോലിസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന ആരോപണവുമായി വീട്ടമ്മമാര്‍ രംഗത്ത് .  റിയല്‍ ഹോം അപ്ലയന്‍സസ് പാറത്തോട് എന്ന പേരില്‍ സ്ഥാപനം നടത്തിയ പാലാ സ്വദേശിയാണ്  പണം വാങ്ങിയ ശേഷം ഗുണഭോക്താക്കള്‍ക്ക്   ഗൃഹോപകരണങ്ങള്‍ നല്‍കാതെ മുങ്ങിയത്. തട്ടിപ്പ് നടത്തിയ ആളെ സംബന്ധിച്ച് പെരുവന്താനം പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടികള്‍ ഉണ്ടായില്ല എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മുണ്ടക്കയം, പാറത്തോട്  പഞ്ചായത്തിലെ ആയിരത്തിലധികം വീട്ടമ്മമാരാണ് ഇയാളുടെ തട്ടിപ്പിനിരയായത്.  ആദ്യ ആഴ്ചയില്‍ 40 രൂപയില്‍ തുടങ്ങി 10 രുപവിതം കൂടി 80 രൂപയിലെത്തി തുടര്‍ന്ന് ഒരു രൂപ വീതം കൂടി 99 രൂപയിലെത്തി പിന്നിട് ഒരു രൂപ വിതം കുറഞ്ഞ് 80 രൂപയിലെത്തുകയും തുടര്‍ന്ന് പത്ത് രൂപ വീതം കുറഞ്ഞ് 40 രൂപയിലെത്തി അവസാനിക്കുന്ന സമ്മാനപ്പെരുമഴക്കാലമാണ് പദ്ധതിയില്‍.ആദ്യത്തെ 5മാസങ്ങളില്‍ 20 പേര്‍ക്കും തുടര്‍ന്നുള്ള അഞ്ച് മാസങ്ങളില്‍ 40 പേര്‍ക്കുമാണ് ഗൃഹോപകരങ്ങള്‍ സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്.ഫ്രിഡ്ജ്, വാഷിംഗ് മെഷിന്‍, ഒരു ഗ്രാം സ്വര്‍ണ്ണം എന്നിവയും ബംബര്‍ സമ്മാനമായും പറഞ്ഞിരുന്നു. സമ്മാനം ലഭിക്കാത്തവര്‍ക്ക് കൂടിയ തുകയും വാഗ്ദാനം ചെയ്തിരുന്നു. സ്‌ക്രാച്ച് ആന്‍ഡ് വിന്‍ സമ്മാനങ്ങളായി ചെറിയ ഗൃഹോപകരണങ്ങള്‍ നല്‍കിയാണ് ഇയാള്‍ വിശ്വാസം നേടിയെടുത്തത്. ആഴ്ചയില്‍ വീടുകളില്‍ നേരിട്ടെത്തിയാണ്  പണം ശേഖരിച്ചിരുന്നത്.നാലായിരത്തോളം രൂപ വിതമാണ് ഓരോരുത്തര്‍ക്കും ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ ഓഫിസ് പൂട്ടിയ നിലയിലാണ്. ഇയാള്‍ നല്‍കിയ നമ്പരില്‍ വിളിച്ചാല്‍ പ്രതികരിക്കാറില്ല. തട്ടിപ്പിനിരയായവര്‍ പലരും മാനഹാനി കാരണം പരാതി നല്‍കാന്‍ മടിക്കുകയാണ്. തട്ടിപ്പിനിരയായ ചിലര്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് നടത്തിയ പാലാ സ്വദേശിയായ ഇയാളെ സംബസിച്ച് സൂചന ലഭിച്ചത്.എന്നാല്‍ വ്യക്തമായ വിവരം നല്‍കിയിട്ടും പോലിസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
Next Story

RELATED STORIES

Share it