Alappuzha local

ഗൃഹനാഥന്‍ ജീവനൊടുക്കാനുണ്ടായ സാഹചര്യം: അന്വേഷണം നടത്തണമെന്ന്

ആലപ്പുഴ: ചേര്‍ത്തലയില്‍ വിദ്യാഭ്യാസ വായ്പ ഗുണഭോക്താവ് ജീവനൊടുക്കാനുണ്ടായ സാഹചര്യത്തെ പറ്റി അന്വേഷണം നടത്തണമെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും എജ്യുക്കേഷനല്‍ ലോണീസ്അസോസിയേഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.
പലിശയിനത്തില്‍ ഭീമമായ തുക വകവെച്ചെടുക്കുകയും ഗുണഭോക്താക്കളെ വീണ്ടും വലിയ കുടിശികക്കാരാക്കി കണക്കുകള്‍ഉണ്ടാക്കുകയുമാണ് ബാങ്കുകള്‍ ചെയ്യുന്നത്. കുറവ് ചെയ്യുന്ന തുക ബാങ്കുകള്‍ നല്‍കുന്ന ഔദ്യാരമെന്നു ധരിപ്പിക്കുകയും സിബില്‍ നിയമത്തില്‍ ഉള്‍പ്പെടുമെന്ന് ഭീഷണപ്പെടുത്തുകയും ചെയ്യുന്നു.
മോറട്ടോറിയത്തെ അതിജീവിക്കുന്നതിന് ചിലബാങ്കുകള്‍ കോടതി നടപടികള്‍ സ്വീകരിക്കുകയാണ്. മോറട്ടോറിയം നിലനില്‍ക്കേ ഗുണഭോക്താക്കളുടെ വീടുകളിലെത്തി ജപ്തി നടപടികള്‍ പറഞ്ഞു ഭീഷണിപ്പെടുത്തി ബാങ്കുകളുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന റവന്യൂ ഉദ്യോഗസ്ഥരുമുണ്ട്.
വിദ്യാര്‍ഥികളുടെ പലിശയിനത്തില്‍ കോടികള്‍ കൈപ്പറ്റുകയും ഗുണഭോക്താക്കള്‍ ഇപ്പോഴും വലിയ പലിശ ഉള്‍പ്പടെ വലിയ തുകയ്ക്ക് ബാധ്യതക്കാരായി തുടരുകയും ചെയ്യുന്ന സാഹചര്യം അവസാനിപ്പിക്കണമെന്നും അദാലത്തുകള്‍ നടത്തി തീര്‍പ്പാക്കുന്ന വായ്പക്കാര്‍ക്ക് ആവശ്യമായ രേഖകള്‍ നല്‍കുകയും തീര്‍പ്പാക്കുന്ന സംഖ്യ പത്തു തവണകളായെങ്കിലും അടയ്ക്കുന്നതിന് അവസരം ഒരുക്കുകയും വേണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ എജ്യുക്കേഷനല്‍ ലോണീസ് അസോസിയേഷന്‍ പ്രസിഡന്റ് പോളി തോമസ്, ജോസ് ആലഞ്ചേരി, എം ജെ വര്‍ഗീസ്, സന്തോഷ്‌കുമാര്‍, പാപ്പച്ചന്‍ കരുമാടി പങ്കെടുത്തു.
Next Story

RELATED STORIES

Share it