thrissur local

ഗൃഹനാഥന്റെ മരണം: ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യം

പുതുക്കാട്: കല്ലൂര്‍ മുട്ടിത്തടിയില്‍ വീടിനകത്ത് ഗൃഹനാഥന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ആത്മഹത്യ പ്രേരണ നടത്തിയവര്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ എസ്പിക്ക് പരാതി നല്‍കി.
ജനുവരി 20നാണ് മുട്ടിത്തടി പീടികപറമ്പില്‍ മോഹനനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് അല്‍വാസികളായ അഞ്ചു പേര്‍ ചേര്‍ന്ന് മോഹനനെ വീട്ടില്‍ കയറി ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതിയില്‍ പറയുന്നു.
ഈ സംഭവത്തെ കുറിച്ച് പരാതിപ്പെടാന്‍ വരന്തരപ്പിള്ളി പോലിസ് സ്‌റ്റേഷനിലെത്തിയ മോഹനനെ എഎസ്‌ഐ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിനു ശേഷം അവശനായ മോഹനന്‍ മനപ്രയാസം മൂടം വീടു വിട്ട് പുറത്തേക്കിറങ്ങാറില്ലെന്നും ഭാര്യ ശ്യാമള പരാതിയില്‍ പറയുന്നു.
പോലിസുകാരുടേയും അയല്‍വാസികളുടേയും മര്‍ദ്ദനം മൂലം ജോലി ചെയ്തു ജീവിക്കാന്‍ സാധിക്കാത്തതിനാലാണ് മരിക്കുന്നതെന്ന ആത്മഹത്യാ കുറിപ്പില്‍ ഉണ്ടായിരുന്നു.
ഈ ആത്മഹത്യാ കുറിപ്പ് മരണ ദിവസം പോലിസ് മാറ്റിയത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. മരണത്തിന് മുമ്പ് ഭാര്യയോട് പറഞ്ഞ മൊഴിയും ആത്മഹത്യാ കുറിപ്പിലെ വിവരങ്ങളും അടിസ്ഥാനമാക്കി ആത്മഹത്യാ പ്രേരണ കുറ്റം നടത്തിയവര്‍ക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ശ്യാമള തൃശൂര്‍ എസ്പി കാര്‍ത്തികിനാണ് പരാതി നല്‍കിയിട്ടുള്ളത്.
Next Story

RELATED STORIES

Share it