World

ഗൂത്തയില്‍ നിന്നു രോഗികളെ പുറത്തെത്തിച്ചു തുടങ്ങി

ദമസ്‌കസ്: സിറിയന്‍ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തുന്ന വിമത നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൂത്തയില്‍ നിന്നു രോഗികളെയും പരിക്കേറ്റവരെയും ചികില്‍സയ്ക്കായി പുറത്തെത്തിച്ചു തുടങ്ങി. സിറിയന്‍ ഔദ്യോഗിക ചാ—നലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
കുട്ടികളെയെടുത്ത് സ്ത്രീകളും ഊന്നുവടികളുടെ സഹായത്തോടെ പുരുഷന്‍മാരും വീല്‍ച്ചെയറിലും മറ്റുമായി വൃദ്ധരും സിറിയന്‍ സൈന്യത്തോടൊപ്പം വഫിദീന്‍ ചെക്‌പോയിന്റ് കടക്കുന്ന ദൃശ്യമാണ് ചാനല്‍ പുറത്തുവിട്ടത്്. ഒരുമാസത്തോളമായി തുടരുന്ന വ്യോമാക്രമണത്തിനിടെ ഗൂത്തയില്‍ 1,100ല്‍ അധികം പേര്‍ മരിച്ചതായി യുഎന്‍ മനുഷ്യാവകാശ വിഭാഗം അറിയിച്ചു. ദൗമയില്‍ നിന്നു രോഗികളെ ചികില്‍സയ്ക്കായി പുറത്തേക്കു കൊണ്ടുപോയതായി ജെയ്‌ഷെ അല്‍ ഇസ്‌ലാം വിമതവിഭാഗം പ്രതിനിധി യാസര്‍ ദില്‍വാന്‍ അറിയിച്ചു. പരിക്കേറ്റവരെ ചികില്‍സയ്ക്ക് പുറത്തേക്കു കടത്തിവിടാന്‍ സര്‍ക്കാരിന്റെ സഖ്യകക്ഷിയായ റഷ്യയുമായി യുഎന്‍ പ്രതിനിധികളുടെ മധ്യസ്ഥത—യില്‍ തിങ്കളാഴ്ച ധാരണയിലെത്തിയിരുന്നതായും സംഘം അറിയിച്ചു.
അതേസമയം, ഹറസ്ത നഗരത്തില്‍ 30,000ഓളം പേരെ സിറിയന്‍ സൈന്യത്തിന്റെ വംശീയ ഉന്‍മൂലന നടപടികള്‍ക്കിരയാക്കുന്നതായി മനുഷ്യാവകാശ സംഘടനകള്‍ മുന്നറിയിപ്പു നല്‍കി. കിഴക്കന്‍ ഗൂത്തയെ സിറിയന്‍ സൈന്യം രണ്ടായി വിഭജിച്ചതിനു ശേഷം 5,500ഓളം കുടുംബങ്ങള്‍ ഹറസ്ത നഗരത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.  ഞായറാഴ്ച മുതല്‍ ഈ മേഖലയിലേക്ക് ഫോണ്‍ വഴി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും സന്നദ്ധ സംഘടനകള്‍ അറിയിച്ചു.
സിറിയയില്‍ ആക്രമണം തുടരുന്നതില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേറഷ് അതിയായ ആശങ്ക അറിയിച്ചു. 30 ദിവസത്തെ യുഎന്‍ വെടിനിര്‍ത്തല്‍ ആഹ്വാനം ഉടന്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it