Flash News

ഗൂത്തയിലെ കുട്ടികള്‍ക്ക് പിന്തുണയുമായി വീണ്ടും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

മാഡ്രിഡ്: സിറിയയില്‍ ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്ക് പിന്തുണയുമായി വീണ്ടും ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ട്വിറ്ററില്‍ വീഡിയോ പോസ്റ്റ്് ചെയ്താണ് താരം ഗൂത്തയിലെ കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. “കരുത്തരായിരിക്കുക, വിശ്വസിക്കുക, ഒരിക്കലും തളരരുത്’ എന്ന തലക്കെട്ടില്‍ സിറിയക്കുവേണ്ടിയുള്ള ഏഴു വാക്കുകള്‍ എന്ന ഹാഷ് ടാഗോടെയാണ് ഫുട്‌ബോള്‍ ഇതിഹാസം ട്വിറ്ററില്‍ പോസ്റ്റിട്ടത്.
കിഴക്കന്‍ ഗൂത്തയില്‍ ബോംബ് വന്ന് വീഴുന്നതിന്റെയും അതില്‍ നിന്നും കുടുംബം ഓടി രക്ഷപ്പെടുന്നതിന്റെയും  ദൃശ്യങ്ങളുമാണ് താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്്തത്്.
നേരത്തെയും ക്രിസ്റ്റ്യാനോ സിറിയയിലെ കുട്ടികള്‍ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍  മ്യാന്‍മറിലെ റഖൈനില്‍ സൈനിക നടപടി കാരണം അഭയാര്‍ഥികളാക്കപ്പെട്ട റോഹിന്‍ഗ്യന്‍  കുട്ടികള്‍ക്ക് സഹായം അഭ്യര്‍ഥിച്ചും താരം രംഗത്തെത്തിയിരുന്നു.
സേവ് ദി ചില്‍ഡ്രന്‍ എന്ന സന്നദ്ധ സംഘടന നിര്‍മിച്ച വീഡിയോ ആണ് താരം പങ്കുവച്ചത്. ലോകത്താകമാനമുള്ള കുട്ടികളുടെ സംരക്ഷണത്തിനായി 1919ല്‍ രൂപീകരിച്ച സേവ് ദി ചില്‍ഡ്രന്‍ ജീവകാരുണ്യ സംഘടനയുടെ അംബാസഡര്‍ കൂടിയാണ് റൊണാള്‍ഡോ.
Next Story

RELATED STORIES

Share it