Flash News

ഗൂഢാലോചന അന്വേഷിക്കണം : പി സി ജോര്‍ജ്



കോട്ടയം: സിനിമാനടന്‍ ദിലീപ് 85 ദിവസം ജയിലില്‍ കഴിയാനിടയായ അറസ്റ്റുണ്ടായത് വന്‍ഗൂഢാലോചനയാണെന്നും ഇതേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും കേരള ജനപക്ഷം ചെയര്‍മാന്‍ പി സി ജോര്‍ജ് ആവശ്യപ്പെട്ടു. വിശ്വാസ്യയോഗ്യമായ ഒരു തെളിവുമില്ലാതെയാണു ദിലീപിനെ അറസ്റ്റ് ചെയ്തത്. കേരള ജനപക്ഷം ഹൈപവര്‍ കമ്മിറ്റിയില്‍ സംസാരിക്കുകയായിരുന്നു അദേഹം. എസ് ഭാസ്‌കരന്‍ പിള്ള, മുഹമ്മദ് സക്കീര്‍, മാലേത്ത് പ്രതാപചന്ദ്രന്‍, ജോസ് കോലടി, ഷൈജോ ഹസന്‍, ലിസി സെബാസ്റ്റ്യന്‍, ഉമ്മച്ചന്‍ കൂറ്റനാല്‍, ആന്റണി മാര്‍ട്ടിന്‍, എം എസ് നിഷ, റിസ്‌വാന്‍ കോയ, സെബി പറമുണ്ട സംസാരിച്ചു.
Next Story

RELATED STORIES

Share it