Tech

ഗൂഗിള്‍ വിഭജിച്ചു; ഇനി ആല്‍ഫബറ്റിന് കീഴില്‍ പ്രവര്‍ത്തിക്കും

ഗൂഗിള്‍ വിഭജിച്ചു; ഇനി ആല്‍ഫബറ്റിന് കീഴില്‍ പ്രവര്‍ത്തിക്കും
X
goole split

കാലിഫോര്‍ണിയ: ആഗോള ഇന്റര്‍നെറ്റ് ഭീമന്‍മാരായ ഗുഗിള്‍ വിഭജിച്ചു. ആല്‍ഫാബെറ്റ് എന്ന പുതിയ കമ്പനിയുടെ ഉപകമ്പനിയായിരിക്കും ഗൂഗിള്‍. ഗൂഗിളിന്റെ സ്ഥാപകരായ ലാറി പേജ് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും സെര്‍ജി ബ്രിന്‍ പ്രസിഡന്റുമായിരിക്കും.ആല്‍ഫാ ബെറ്റ് കുറേ കമ്പനികള്‍ ചേര്‍ന്നതായിരിക്കും. കമ്പനിയുടെ പുതിയ സി.ഇ.ഒ ആയി ഇന്ത്യന്‍ വംശജനായ സുന്ദര്‍ പിച്ചൈയെ തിരഞ്ഞെടുത്തു.

Alphabet

സെര്‍ച്ച് എന്‍ജിന്‍, സെര്‍ച്ച് പരസ്യങ്ങള്‍, മാപ്പുകള്‍, യൂട്യൂബ്, ആന്‍ഡ്രോയിഡ് എന്നിവ ഗൂഗിളില്‍ നിലനില്‍ക്കും. വിഭജനത്തോടെ ഗൂഗിള്‍ ചെറിയ കമ്പനിയായി മാറും. എന്നാല്‍ ആല്‍ഫാബെറ്റിലെ ഏറ്റവും വലിയ കമ്പനി ഗൂഗിള്‍ ആവും. ഗുഗിള്‍ എക്‌സും ഒരു കമ്പനിയായി മാറും. വിങ്, നെസ്റ്റ് എന്നിവയും ഉപകമ്പനികളാക്കി. ഗൂഗിളിന്റെ ഓഹരി ഇനി ആല്‍ഫാബെറ്റിന്റേതാകും.
Next Story

RELATED STORIES

Share it