Flash News

ഗൂഗഌന് ലണ്ടനില്‍ അത്യാഡംബര ആസ്ഥാന മന്ദിരം വരുന്നു



ലണ്ടന്‍: ലണ്ടനിലെ കിങ്‌സ് ക്രോസ് സ്‌റ്റേഷനോടു ചേര്‍ന്ന് 100 കോടി ഡോളര്‍ ചെലവിട്ടു നിര്‍മിക്കാനൊരുങ്ങുന്ന പുതിയ ആസ്ഥാനത്തിന്റെ അന്തിമ രൂപരേഖ ഗൂഗ്ള്‍ പുറത്തുവിട്ടു. പ്രകൃതിയോടിണങ്ങി നില്‍ക്കുന്നതാവും പുതിയ ആസ്ഥാനം. ഒഴുകുന്ന നീരുറവ, ചെറിയ ആമ്പല്‍ക്കുളങ്ങള്‍, ഫലവൃക്ഷങ്ങള്‍, ചെടികള്‍ തുടങ്ങിയവ അഞ്ചേക്കറില്‍ പരന്നുകിടക്കുന്ന ആസ്ഥാന മന്ദിരത്തില്‍ ഇടംപിടിക്കും. നാലുനില കെട്ടിടത്തിന്റെ മട്ടുപ്പാവിലാണ് മരങ്ങളും കുളങ്ങളും തെളിനീരുറവകളും ഒരുക്കുന്നത്.4000 ജീവനക്കാര്‍ക്ക് ഒരുമിച്ചിരുന്നു ജോലിചെയ്യാനുള്ള സൗകര്യം ഉള്‍ക്കൊള്ളുന്നതാണ് ലണ്ടനിലെ ഗൂഗ്ള്‍ ആസ്ഥാനം. 25 മീറ്റര്‍ നീളമുള്ള നീന്തല്‍ക്കുളം, മസ്സാജ് മുറികള്‍, സ്റ്റുഡിയോകള്‍, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്, സോക്കര്‍ ബാഡ്മിന്റണ്‍ കളിക്കാനുള്ള സ്ഥലങ്ങള്‍ 210 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം എന്നിങ്ങനെ ഒരു ടൗണ്‍ഷിപ്പിന്റെ സൗകര്യങ്ങള്‍ ഈ നാലുനില കെട്ടിടത്തില്‍ ഒരുങ്ങും. താഴത്തെ നിലയെ ഏറ്റവും മുകളിലത്തെ നിലയുമായി ബന്ധിപ്പിക്കുന്ന പടിക്കെട്ടും പുതിയ ആസ്ഥാനത്തിന്റെ പ്രത്യേകതയാണ്. 2018ല്‍ കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങും. കെട്ടിടത്തിന്റെ അവസാന രൂപരേഖ തയ്യാറാക്കിയത് ജാര്‍ക്കെ ഇന്‍ജല്‍സ് ഗ്രൂപ്പും ഹെതര്‍വിക്ക് സ്റ്റുഡിയോസും ചേര്‍ന്നാണ്.
Next Story

RELATED STORIES

Share it