ഗൂഗിളിനെതിരേ ഹൈക്കോടതിയില്‍ ഹരജി

കൊച്ചി: സെര്‍ച്ച് എന്‍ജിനുകളില്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന പരാതി ലഭിച്ചാല്‍ അവ നീക്കം ചെയ്യാന്‍ ഗൂഗ്ള്‍ കമ്പനിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. കോട്ടയം സ്വദേശി സുനില്‍ ജേക്കബാണ് പരാതിക്കാരന്‍. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നീക്കണമെന്ന് ഗൂഗഌന് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നാണ് ആരോപണം. ഭാര്യയുമായുള്ള വിവാഹമോചനം സംബന്ധിച്ച വാര്‍ത്തകളും തനിക്കെതിരേയുള്ള ഭാര്യയുടെ പോസ്റ്റുകളും നീക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം.
Next Story

RELATED STORIES

Share it