World

ഗൂഗഌനും ഫേസ്ബുക്കിനുമെതിരേ വാഷിങ്ടണില്‍ കേസ്‌

വാഷിങ്ടണ്‍: രാഷ്ട്രീയ പ്രചാരണത്തിനുള്ള നിയമങ്ങള്‍ ലംഘിച്ച ഗൂഗഌനും ഫേസ്ബുക്കിനുമെതിരേ  വാഷിങ്ടണില്‍ കേസ്. 2013 മുതല്‍ രണ്ടു സാമൂഹികമാധ്യമങ്ങളും രാഷ്ട്രീയ പ്രചാരണ നിയമം ലംഘിച്ചതായാണു പരാതി.
വാഷിങ്ടണിലെ നിയമപ്രകാരം പരസ്യങ്ങള്‍ നല്‍കുന്നത് ആരാണെന്നും ഇതിനു വേണ്ടി എത്ര പണം ചെ—ലവഴിക്കുന്നുണ്ടെന്നുമുള്ള വിവരങ്ങള്‍ സൂക്ഷിക്കുകയും ഇതു പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുകയും വേണമെന്ന് അറ്റോര്‍ണി ജനറല്‍ ബോബ് ഫെര്‍ഗുസന്‍ അറിയിച്ചു. ചെറുകിട പത്രങ്ങള്‍ക്കും കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്കും ഇതു ബാധകമാണെന്നും ഫെര്‍ഗുസന്‍ കൂട്ടിച്ചേര്‍ത്തു. ഒരു പതിറ്റാണ്ടിനിടെ വാഷിങ്ടണിലെ രാഷ്ട്രീയപ്പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ഫേസ്ബുക്കിന് 34 ലക്ഷം ഡോളറും ഗൂഗഌന് 15 ലക്ഷം ഡോളറും നല്‍കിയെന്നാണു വിവരം.
Next Story

RELATED STORIES

Share it