ഗുല്‍ബര്‍ഗ് സൊസൈറ്റി കലാപം: വിധി ജൂണ്‍ 2ന്

അഹ്മദാബാദ്: 2002ലെ ഗുജറാത്ത് വംശഹത്യക്കിടെ കോണ്‍ഗ്രസ് മുന്‍ എംപി ഇഹ്‌സാന്‍ ജിഫ്‌രിയും മറ്റ് 68 പേരും കൊലചെയ്യപ്പെട്ട ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി കലാപക്കേസില്‍ പ്രത്യേക കോടതി ജൂണ്‍ രണ്ടിനു വിധിപറഞ്ഞേക്കും. കഴിഞ്ഞ സപ്തംബര്‍ 22നു വാദം പൂര്‍ത്തിയാക്കിയ കോടതിക്ക് മെയ് 31നുള്ളില്‍ വിധി പ്രഖ്യാപിക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റിയിലെ ന്യൂനപക്ഷങ്ങളെ വധിക്കാന്‍ പ്രതികള്‍ നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയാണു സംഭവത്തിനു പിന്നിലെന്നായിരുന്നു കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.
Next Story

RELATED STORIES

Share it