ഗുല്‍ബര്‍ഗ് കേസിന്റെ നാള്‍വഴികള്‍

ഗുജറാത്ത് മുസ്‌ലിം വംശഹത്യക്കിടെ 2002 ഫെബ്രുവരി 28നായിരുന്നു 69 പേരുടെ മരണത്തിനിടയാക്കിയ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല. ഭൂരിഭാഗവും മുസ്‌ലിംകള്‍ താമസിക്കുന്ന പാര്‍പ്പിടസമുച്ചയം മണിക്കൂറുകളോളം ഉപരോധിച്ചശേഷമായിരുന്നു അക്രമികള്‍ കൃത്യം നടപ്പാക്കിയത്. കേസിന്റെ നാള്‍ വഴികഴിലൂടെ:
2002 ഫെബ്രുവരി: ഗുജറാത്ത് വംശഹത്യക്കിടെ ജനക്കൂട്ടം അഹ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റി ആക്രമിച്ചു. മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജഫ്‌രി അടക്കം 69 പേര്‍ കൊല്ലപ്പെട്ടു.
2007 നവംബര്‍: ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് 62 പേര്‍ക്കുമെതിരേ കേസെടുക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഇഹ്‌സാന്‍ ജഫ്‌രിയുടെ ഭാര്യ സാകിയ ജഫ്‌രി സമര്‍പിച്ച ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളി.
2008 മാര്‍ച്ച്: ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട 14 കേസുകളില്‍ തുടരന്വേഷണത്തിന് പ്രത്യേകാന്വേഷണ സംഘം(എസ്‌ഐടി) രൂപീകരിക്കാന്‍ സുപ്രിം കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
2010 ആഗസ്ത്: നരേന്ദ്ര മോദിക്കും 62 പേര്‍ക്കുമെതിരേ നടപടി വേണമെന്ന സാകിയയുടെ ഹരജിയില്‍ തുടരന്വേഷണം നടത്താന്‍ പ്രത്യേകാന്വേഷണത്തിന് സുപ്രിം കോടതി അനുമതി നല്‍കി.
2010 മാര്‍ച്ച്: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും അദ്ദേഹത്തിന്റെ സഹായിയുടേയും രാജിയെ തുടര്‍ന്ന് വിചാരണ നിര്‍ത്തിവച്ചു. വിചാരണക്കോടതി ജഡ്ജി പക്ഷപാതം കാണിക്കുന്നുവെന്നും എസ്‌ഐടി മതിയായ ഏകോപനം നടത്തുന്നില്ലെന്നും അവര്‍ ആരോപിച്ചു.
2011 മാര്‍ച്ച്: കലാപം തുടങ്ങുന്നതിന്റെ തലേദിവസം മോദി, പോലിസിന് വിവാദ ഉത്തരവ് നല്‍കിയെന്നാരോപിച്ച് ഗുജറാത്ത് ഡിജിപി സഞ്ജീവ് ഭട്ട് സുപ്രിംകോടതി നിയമിച്ച എസ്‌ഐടി മുമ്പാകെ ഹാജരായി.
2012 ഫെബ്രുവരി: മോദിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തെളിവില്ലെന്ന് എസ്‌ഐടി.
2012 മാര്‍ച്ച്: എസ്‌ഐടി റിപോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന സാകിയ ജഫ്‌രിയുടെ ഹരജി അഹ്മദാബാദ് മെട്രോ പോളിറ്റന്‍ കോടതി തള്ളി.
2013 ഡിസംബര്‍: 2002ലെ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് മോദിക്ക് ശുദ്ധി പത്രം നല്‍കി എസ്‌ഐടി സമര്‍പിച്ച റിപോര്‍ട്ടിനെതിരേ സാകിയ സമര്‍പിച്ച ഹരജി അഹ്മദാബാദ് മെട്രോ പോളിറ്റന്‍ കോടതി തള്ളി.
2014 നവംബര്‍: കേസ് മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന സുപ്രിം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഗുല്‍ബര്‍ഗ് സൊസൈറ്റി കേസില്‍ വിചാരണ പുനരാരംഭിക്കുന്നു.
2015 ആഗസ്ത് ആറ്: വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രിം കോടതി അഹ്മദാബാദ് കോടതിക്ക് മൂന്നുമാസം കൂടി സമയം നീട്ടി.
2016 ജൂണ്‍ രണ്ട്: പ്രത്യേക കോടതി 24 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി 36 പേരെ വെറുതെ വിട്ടു.
Next Story

RELATED STORIES

Share it