ഗുല്‍ബര്‍ഗ് കൂട്ടക്കൊല: ശിക്ഷ വ്യാഴാഴ്ച

ന്യൂഡല്‍ഹി: ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയവര്‍ക്കുള്ള ശിക്ഷ പ്രഖ്യാപിക്കുന്നത് ഈ മാസം ഒമ്പതിലേക്കു മാറ്റിവച്ചു. ഇന്നലെ ശിക്ഷവിധിക്കുമെന്നു നേരത്തെ അറിയിച്ചിരുന്നെങ്കിലും ശിക്ഷ സംബന്ധിച്ചു കൂടുതല്‍ വാദംകേള്‍ക്കേണ്ടതുണ്ടെന്നും അതിനു സമയം ആവശ്യമാണെന്നും അഹ്മദാബാദ് പ്രത്യേക കോടതി ജഡ്ജി പി ബി ദേശായി വ്യക്തമാക്കി. കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ ഇഹ്‌സാന്‍ ജഫ്‌രിയടക്കം 69 പേര്‍ കൊല്ലപ്പെട്ട കേസില്‍ 24 പേര്‍ കുറ്റക്കാരാണെന്നു കഴിഞ്ഞ വ്യാഴാഴ്ച പ്രത്യേക കോടതി വിധിപുറപ്പെടുവിച്ചിരുന്നു.
Next Story

RELATED STORIES

Share it