Flash News

ഗുലാത്തിയുടെ വീട് പുതുക്കി പണിയാന്‍ 25 ലക്ഷം അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം

ഗുലാത്തിയുടെ വീട് പുതുക്കി പണിയാന്‍ 25 ലക്ഷം അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം
X

തിരുവനന്തപുരം : പ്രശസ്ത സാമ്പത്തിക കാര്യ വിദഗ്ധന്‍ അന്തരിച്ച ഐ.എസ്.ഗുലാത്തിയുടെ വീട് പുതുക്കി പണിയുന്നതിനും സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിനും ഇരുപത്തിയഞ്ച് ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.ഗുലാത്തിയുടെ വിധവ ലീല ഗുലാത്തിയാണ് ഈ വീട്ടില്‍ ഇപ്പോള്‍ താമസിക്കുന്നത്.

മറ്റു പ്രധാന മന്ത്രിസഭാ തീരുമാനങ്ങള്‍

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളും തൊഴില്‍ സാഹചര്യവും പഠിക്കാന്‍ മുന്‍ ഹൈക്കോടതി ജഡ്ജി ഹേമ അധ്യക്ഷയായി മൂന്നംഗ സമിതിയെ നിയമിക്കാന്‍ തീരുമാനിച്ചു. പ്രശസ്ത നടി ശാരദ,റിട്ടയേഡ് ഐ.എ.എസ് ഉദ്യോഗസ്ഥ കെ.വി.വത്സലകുമാരി എന്നിവരാണ് അംഗങ്ങള്‍.

കേരളാ ചരക്കുസേവന നികുതി ബില്‍2017ഓര്‍ഡിനന്‍സായി ഇറക്കാന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു.ചരക്കുസേവന നികുതി നടപ്പാക്കുന്നതിന് ഭരണഘടന ഭേദഗതി ചെയ്തുകൊണ്ടുളള ബില്‍2016ഓഗസ്റ്റില്‍ രാജ്യസഭയും ലോകസഭയും പാസ്സാക്കിയിരുന്നു.കേരളത്തിലും ചരക്കുസേവന നികുതി നടപ്പാക്കുന്നതിനാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്.

റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന് തുറമുഖ വകുപ്പിന്റെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.

പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ആഷ തോമസിനെ റോഡ്‌സ്&ബ്രിഡ്ജസ് എം.ഡി.യായി നിയമിക്കാന്‍ തീരുമാനിച്ചു.

ബിജു പ്രഭാകറിനെ പൊതുമരാമത്ത് വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു.

ടൂറിസം ഡയറക്റ്റര്‍ ബാലകിരണിനെ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡ്(കിയാല്‍)എം.ഡി.യായി നിയമിച്ചു.ടൂറിസം ഡയറക്റ്ററുടെ ചുമതല അദ്ദേഹം തുടര്‍ന്നും വഹിക്കും.

മുന്‍ എം.പിയും എം.എല്‍.എയുമായ പി.വിശ്വംഭരന്റെ ചികിത്സയ്ക്ക് ചെലവായ5.89ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.

ആലപ്പുഴ ജില്ലയില്‍ കുമ്പളം മേല്‍പ്പാലത്തിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച5പേരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഒരു ലക്ഷം രൂപാ വീതം നല്‍കാന്‍ തീരുമാനിച്ചു.മരിച്ചവരില്‍  നാലുപേര്‍ നേപ്പാളികളും ഒരാള്‍ മലയാളിയുമാണ്.
Next Story

RELATED STORIES

Share it