malappuram local

ഗുലാം അലിക്കായി പൊന്നാനിയില്‍ ഇന്ന് ഗാന കാവ്യ ഗസല്‍ സായാഹ്നം ഒരുക്കുന്നു

പൊന്നാനി: വര്‍ഗീയ ഫാഷിസ്റ്റുകള്‍ വിലക്ക് കല്‍പിച്ച ലോക പ്രശസ്ത ഗസല്‍ സംഗീതജ്ഞന്‍ ഗുലാം അലിയ്ക്കു കേരളം വരവേല്‍പ്പ് നല്‍കുമ്പോള്‍, പൊന്നാനിയുടെ മതേതര മനസ്സും ഗുലാം അലിക്കൊപ്പം. ഇന്ന് പൊന്നാനിയില്‍ ഗുലാം അലിക്ക് പിന്തുണയേകി ഗാന കാവ്യ ഗസല്‍ സായാഹ്നം ഒരുക്കുന്നു.'
ഗുലാം അലി പാടട്ടെ,സ്‌നേഹപ്പൂക്കള്‍ വിടരട്ടെ' എന്ന മുദ്രാവാക്യമുയര്‍ത്തി, പൊന്നാനിയിലെ സാംസ്‌കാരിക കൂട്ടായ്മയായ സഹൃദയ സൗഹൃദ സംഘമാണ് ഇന്ന് നാല് മണിയ്ക്ക് പൊന്നാനി അഴിമുഖത്ത്, പൊന്നാനിയിലെ സകല ഗായകരെയും ഉള്‍പ്പെടുത്തി ഒരു ഗാനകാവ്യഗസല്‍ സായാഹ്നം സംഘടിപ്പിക്കുന്നത്. പൊന്നാനി അഴിമുഖത്താണ് ഗസല്‍ കാവ്യ കൂട്ടായ്മ സംഘടിപ്പിക്കുക.
നമ്മുടെ ഇഷ്ടങ്ങളിലേക്കും താല്‍പര്യങ്ങളിലേക്കും ഒരു വിഷസര്‍പ്പത്തെ പ്പോലെ ഇഴഞ്ഞെത്തുന്ന ഫാഷിസം, ഗുലാം അലിയുടെ ദിവ്യസംഗീതത്തിലും മതത്തിന്റെയും ദേശത്തിന്റെയും അതിരുകള്‍ സൃഷ്ടിക്കുകയാണ്.
ഇത്തരം സങ്കുചിതത്വങ്ങളെ പ്രതിരോധിക്കേണ്ടത് മാനവികതയില്‍ വിശ്വസിക്കുന്നവരുടെ ചുമതലയാണെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് സഹൃദയ സൗഹൃദ സംഘം ഗുലാം അലിയെ സ്വാഗതം ചെയ്തു കൊണ്ട് ഫാഷിസ്റ്റ് വിരുദ്ധ സര്‍ഗാത്മക പ്രതിരോധ സംഗമം സംഘടിപ്പിക്കുന്നത്.
പ്രസിഡന്റ് പി കെ കുഞ്ഞുമുഹമ്മദ്, സെക്രട്ടറി അബ്ദുല്‍ കലാം, ജോ. സെക്രട്ടറി നാസര്‍ കമ്മാലിക്ക, ശിവദാസന്‍ കോളക്കാട്ട്, ബിനില്‍ കടവനാട്, ജംഷീദ് ഗസാലി,സി എം സഹീര്‍, അബൂ സൂഫിയാന്‍ അറിയിച്ചു.ഇന്നലെയാണ് സ്വരലയയുടെ സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ ഗുലാം അലി കേരളത്തില്‍ എത്തിയത്.
സംഗിത പരിപാടിക്കെതിരെ വിവിധ സംഘ് പരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു .
Next Story

RELATED STORIES

Share it