Flash News

ഗുലന്‍ ബന്ധം : ആംനസ്റ്റി മേധാവി അറസ്റ്റില്‍



ആങ്കറ: രാജ്യത്തെ ആംനസ്റ്റി ഇന്റര്‍നാഷനല്‍ ചെയര്‍മാന്‍ താനെര്‍ കിലിക്കിനെ പശ്ചിമ നഗരമായ ഇസ്്മീറില്‍നിന്നു 22 അഭിഭാഷകരോടൊപ്പം തുര്‍ക്കി അധികൃതര്‍ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വര്‍ഷത്തെ പരാജയപ്പെട്ട പട്ടാള അട്ടിമറിക്കു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് അധികൃതര്‍ ആരോപിക്കുന്ന ഫത്തഹുല്ലാ ഗുലനുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് നടപടി. സംഭവത്തെ അപലപിച്ച ആംനസ്റ്റി ഇന്‍ര്‍നാഷനല്‍ തുര്‍ക്കി അധികൃതര്‍ കിലിക്കിന്റെ വസതിയും ഓഫിസും റെയ്ഡ് നടത്തിയതായും ആരോപിച്ചു. ഗുലന്‍ അനുകൂലികള്‍ക്കെതിരേ തുര്‍ക്കി കര്‍ശന നടപടി സ്വീകരിച്ചുവരുകയാണ്.
Next Story

RELATED STORIES

Share it