Flash News

ഗുലനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമം; വാര്‍ത്ത നിഷേധിച്ച് തുര്‍ക്കി



ഇസ്താംബൂള്‍: ലക്ഷക്കണക്കിന് ഡോളറുകള്‍ പകരം നല്‍കി ഫത്ഹുല്ലാ ഗുലനെ യുഎസില്‍ നിന്ന് കസ്റ്റഡിയിലെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത തുര്‍ക്കി നിഷേധിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന സൈനിക അട്ടിമറി ശ്രമത്തിന്റെ മുഖ്യ ആസൂത്രകന്‍ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം പണ്ഡിതനായ ഗുലനാണെന്നാണ് തുര്‍ക്കി കരുതുന്നത്. ഗുലനെ വിട്ടുകിട്ടുന്നതിനായി യുഎസിന് തുര്‍ക്കി നിരവധി തവണ അപേക്ഷ സമര്‍പ്പിച്ചിരുന്നു. നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ ഗുലനെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കില്ലെന്ന് യുഎസിലെ തുര്‍ക്കി എംബസി പ്രസ്താവനയില്‍ അറിയിച്ചു. പണംനല്‍കി ഗുലനെ കസ്റ്റഡിയിലെടുക്കുന്നതിനായി ചര്‍ച്ച നടത്തുന്നുവെന്ന റിപോര്‍ട്ടുകള്‍ അപഹാസ്യമാണെന്നും തുര്‍ക്കി വ്യക്തമാക്കി. ഗുലനെ വിട്ടുകൊടുത്താല്‍ 1.5 കോടി ഡോളര്‍ തുര്‍ക്കി യുഎസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നതായി യുഎസിലെ വാള്‍സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്തിരുന്നു. യുഎസ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫഌന്നിനും മകനുമാണ് തുക നല്‍കാന്‍ ധാരണയായതെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടക്കുന്നതായും റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it