ഗുര്‍കീരത് സിങിനെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിലനിര്‍ത്തി

ബംഗളൂരു:പഞ്ചാബ് ഓള്‍റൗണ്ടര്‍ ഗുര്‍കീരത് സിങിനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാളെയാരംഭിക്കുന്ന ര ണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യ ന്‍ ടീമില്‍ നിലനിര്‍ത്തി. ബിസിസിഐയാണ് ഇക്കാ ര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. റിസര്‍വ് താരമായാണ് ഗുര്‍കീരതിനെ ടീമിലെടുത്തത്. മൊാഹാലിയില്‍ നടന്ന ഒന്നാം ടെസ്റ്റിലും റിസര്‍വ് താരമായി ഗുര്‍കീരത് ടീമിലുണ്ടായിരുന്നു.
ഇന്ത്യന്‍ എ ടീമിനായി നടത്തിയ സ്ഥിരതയാര്‍ന്ന പ്രകടനമാണ് 25കാരനായ ഗുര്‍കീരതിനെ ടെസ്റ്റ് ടീമിലെത്തിച്ചത്. നേരത്തേ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ താരം ഇടംനേടിയിരുന്നെങ്കിലും ഒരു കളിയില്‍പ്പോലും അവസരം ലഭിച്ചിരുന്നില്ല.
ആദ്യ ടെസ്റ്റില്‍ ആധികാരിക ജയം നേടിയ ഇന്ത്യ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് മുന്നിലാണ്. രണ്ടാം ടെസ്റ്റില്‍ ജയിച്ചാല്‍ ഇന്ത്യക്കു പരമ്പര നഷ്ടമാവില്ലെന്ന് ഉറപ്പിക്കാം.
Next Story

RELATED STORIES

Share it