Flash News

ഗുരൂങിനും ഭാര്യയ്ക്കുമെതിരേ കേസ്



ഡാര്‍ജിലിങ്: ഗൂര്‍ഖാലാന്‍ഡ് പ്രക്ഷോഭത്തിനിടെ ഡാര്‍ജിലിങില്‍ ഉണ്ടായ അക്രമവും കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച (ജിജെഎം) നേതാവുമായ ബിമല്‍ ഗുരൂങിനും അദ്ദേഹത്തിന്റെ ഭാര്യ ആശയ്ക്കുമെതിരേ പോലിസ് കേസെടുത്തു. ശനിയാഴ്ചയുണ്ടായ സംഘട്ടനത്തില്‍ ഗുരൂങിനും ഭാര്യക്കും പങ്കുണ്ടെന്ന് ആരോപണമുണ്ടായിരുന്നുവെന്ന് പോലിസ് പറഞ്ഞു.അതേസമയം, പോലിസ് കള്ളക്കേസ് എടുക്കുകയാണെന്നു മുതിര്‍ന്ന ജിജെഎം നേതാവ് പറഞ്ഞു. തങ്ങളുടെ മൂന്നു പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും എന്നിട്ടും തങ്ങള്‍ക്കെതിരേ പോലിസ് കേസെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജിജെഎം പ്രവര്‍ത്തകര്‍ മരിച്ചതിന് പോലിസ് സ്ഥിരീകരണമില്ല. ഒരാള്‍ മാത്രമാണ് മരിച്ചതെന്നാണ് പോലിസ് പറഞ്ഞത്.
Next Story

RELATED STORIES

Share it