thrissur local

ഗുരുവായൂര്‍ മേല്‍പ്പാലത്തിന് തടസ്സങ്ങളില്ല : മന്ത്രി എ സി മൊയ്തീന്‍



ഗുരുവായൂര്‍: ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന് തടസ്സങ്ങളില്ലെന്നും അത് എത്രയും വേഗം യാഥാര്‍ഥ്യമാക്കാനുള്ള നടപടി ക്രമങ്ങളിലാണ് സര്‍ക്കാരെന്നും മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. ഗുരുവായൂരില്‍ തിരുവെങ്കിടം ബ്രദേഴ്‌സ് ക്ലബ്ബിന്റെ 40-ാം വാര്‍ഷികാഘോഷ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മേല്‍പ്പാലത്തിന്റെ നീളം സംബന്ധിച്ച കാര്യങ്ങളായിരുന്നു തടസ്സങ്ങളായി നിന്നിരുന്നത്. മേല്‍പ്പാലത്തിന്റെ നിര്‍വ്വഹണച്ചുമതലയുള്ള കിഫ്ബി ജൂണ്‍ മാസത്തില്‍തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഗുരുവായൂരിന്റെ വികസന കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എഅദ്ധ്യക്ഷനായിഇന്നസെന്റ് എംപി, എംഎല്‍എമാരായ ഗീതാഗോപി, വി ടി ബല്‍റാം മുഖ്യാതിഥികളായി. ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനം നഗരസഭ ചെയര്‍പേഴ്‌സന്‍ പി കെ ശാന്തകുമാരി നിര്‍വ്വഹിച്ചു. കവി രാധാകൃഷ്ണന്‍ കാക്കശ്ശേരിക്ക്് ഗുരു പ്രണാമം നടത്തി. ശശി വാറണാട്ട്്, ജനു ഗുരുവായൂര്‍, രവികുമാര്‍ കാഞ്ഞുള്ളി, ചന്ദ്രന്‍ ചങ്കത്ത്, എസ്് സതീശ്, ശിവദാസ് മൂത്തേടത്ത്, ബാലന്‍ വാറണാട്ട്്്് സംസാരിച്ചു. രാവിലെ സാംസ്‌കാരിക സമ്മേളനം ഡോ.എം ലീലാവതി ഉദ്ഘാടനം ചെയ്തു. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയായി.
Next Story

RELATED STORIES

Share it