thrissur local

ഗുരുവായൂര്‍ ദേവസ്വത്തില്‍ വീണ്ടും വിജിലന്‍സ് റെയ്ഡ്

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തില്‍ വീണ്ടും വിജിലന്‍സ് റെയ്ഡ്. ദേവസ്വത്തിന്റെ ഇലക്ട്രിക്കല്‍ വിഭാഗത്തിലാണ് ഇന്നലെ വിജിലന്‍സ് പരിശോധന നടത്തിയത്. ഇന്നലെ നടന്ന റെയ്ഡിന് ആന്റി പവര്‍ തെസ്റ്റ് സ്‌ക്വാഡ് അസി. എക്‌സിക്യൂട്ടീവ് എന്‍ ജിനീയര്‍ സോണി, അസി. എന്‍ ജിനീയര്‍ ശശിധരന്‍, സബ് എന്‍ ജിനീയര്‍ സനില്‍ നേതൃത്വം നല്‍കി. മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന പരിശോധനയില്‍ വളരെ സുപ്രധാനമായ പലരേഖകളും ദേവസ്വത്തിന്റെ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ നിന്നും വിജിലന്‍സിന് ലഭിച്ചതായും സൂചനയുണ്ട്.

കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തിലെ ടിക്കറ്റ് കൗണ്ടറിലും വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ലക്ഷങ്ങളുടെ ക്രയവിക്രയം നടക്കുന്ന സ്ഥലങ്ങളില്‍ പ്രധാനമായ സ്ഥലമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ടിക്കറ്റ് കൗണ്ടര്‍. ദേവസ്വം സബ് സ്റ്റേഷനില്‍ നിന്ന് കച്ചവട സ്ഥാപനങ്ങളിലേക്ക് വൈദ്യുതി നല്‍കുന്നുണ്ടെന്നും, ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ യോഗ്യതയില്ലാത്തവര്‍ ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നുണ്ടെന്നും വിജിലന്‍സിന് ലഭിച്ച പരാതിയുടെ അടിസ്ഥാന ത്തിലാണ് റെയ്ഡ് നടന്നതെന്നാണ് സൂചന. കെ.എസ്.ഇ.ബി. ദേവസ്വത്തിന് നല്‍കുന്ന വൈദ്യുതി 28 ശതമാനം അധികവിലക്കാണ് ദേവസ്വം വക കെട്ടിടത്തിലെ വാടകക്കാര്‍ക്കും, കരാറുകാര്‍ക്കും ന ല്‍കുന്നതെന്ന് കണ്ടെത്തി. എന്നാല്‍, ഇതിന്റെ ലാഭം ദേവസ്വത്തിന് ലഭിക്കുന്നില്ല. ചില സ്ഥാപനങ്ങള്‍ക്ക്  ഇളവ് നല്‍കുന്നതിനാലാണ് ഈ ലാഭം ദേവസ്വത്തിന് ലഭിക്കാത്തത്. പല സ്ഥാപനങ്ങളും വന്‍ കുടിശിക ദേവസ്വത്തിന് നല്‍കാനുണ്ട്. ദേവസ്വം ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ക്രമക്കേടുകളുണ്ടെന്ന് പ്രതികരണ വേദി ജനറല്‍ കണ്‍വീനര്‍ വേണുഗോപാല്‍ പാഴൂര്‍ കെ.എസ്.ഇ.ബി. വിജിലന്‍സ് വിഭാഗത്തിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
Next Story

RELATED STORIES

Share it