thrissur local

ഗുരുവായൂര്‍ ക്ഷേത്രവികസനം സര്‍ക്കാര്‍ അട്ടിമറിക്കുന്നു: ദേവസ്വം എംപ്ലോയീസ് യൂനിയന്‍ കോണ്‍ഗ്രസ്



ഗുരുവായൂര്‍: രാഷ്ടീയ വിരോധം പുലര്‍ത്തി ക്ഷേത്രവികസനം അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ് യൂനിയന്‍ കോ ണ്‍ഗ്രസ് വാര്‍ഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിരവധി ചര്‍ച്ചകള്‍ക്കും അഭിപ്രായ രൂപീകരണത്തിനും ശേഷമാണ് നിര്‍ദ്ദിഷ്ട ക്യൂകോപ്ലക്‌സ് മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് പദ്ധതികള്‍ നടപ്പിലാക്കാന്‍ ദേവസ്വം തീരുമാനിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലാസ്ഥാപനം നടത്തിയ ഈ രണ്ട് സ്വപ്‌ന പദ്ധതികളും സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. കച്ചവടക്കാര്‍ നല്‍കിയ കേസുകളില്‍ ദേവസ്വത്തിന് അനുകൂല വിധി വന്നിട്ടും, ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്ങ്മൂലം പദ്ധതികളെ തുരങ്കം വെക്കാന്‍ ശ്രമിക്കുന്നു. യുഡിഎഫ് നേതൃത്വം നല്‍കുന്ന ഭരണസമിതിയാണെന്ന ഒറ്റ കാരണത്താല്‍ പദ്ധതി അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. ദേവസ്വം തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ അനുകൂല നിലപാട് എടുണക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പാഞ്ചജന്യം ഹാളില്‍ നടന്ന സമ്മേളനം ഡിസിസി പ്രസിഡന്റ് ടിഎന്‍ പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡന്റ് പിടി അജയമോഹന്‍ അധ്യക്ഷത വഹിച്ചു. ദേവസ്വം ഭരണസമിതി അംഗം കെ കുഞ്ഞുണ്ണി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആര്‍ രവികുമാര്‍, കെ.മണികണ്ഠന്‍, എന്‍.രാജു, കെപിഎ റഷീദ്, ശശി വാറണാട്ട്, നിഖില്‍ ജി കൃഷ്ണന്‍, ടികെഗോപാലകൃഷ്ണന്‍, ടിവി കൃഷ്ണദാസ്, കെ പ്രതിപ്കുമാര്‍, സിവി സുബ്രമണ്യന്‍, ബിന്ദുലത മേനോന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it