ഗുരുവായൂര്‍ ആനക്കോട്ടയിലെ മൂന്ന് പാപ്പാന്‍മാര്‍ അറസ്റ്റില്‍

ഗുരുവായൂര്‍: ആനക്കൊമ്പിന്റെ കഷ്ണങ്ങള്‍ വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഗുരുവായൂര്‍ ആനക്കോട്ടയിലെ മൂന്ന് പാപ്പാന്‍മാര്‍ ഫോറസ്റ്റ് ഫഌയിങ് സ്‌ക്വാഡിന്റെ പിടിയിലായി. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനകളുടെ പാപ്പാന്‍മാരായ കൊയിലാണ്ടി ബാലുശ്ശേരി പുതിയപറമ്പില്‍ വീട്ടില്‍ പ്രേമന്‍ (47), ഷൊര്‍ണൂര്‍ കുളപ്പുള്ളി നടുവില്‍പുരക്കല്‍ വീട്ടില്‍ ഗണേഷ്‌കുമാര്‍ (44), ചേര്‍ത്തല തൈക്കാട്ടുശ്ശേരി വടക്കേ ആടുവെയില്‍ വീട്ടില്‍ ഉഷാകുമാര്‍ (42) എന്നിവരാണ് പിടിയിലായത്. ആനക്കൊമ്പില്‍നിന്നു മുറിച്ചെടുത്ത ആറ് അഗ്രഭാഗങ്ങള്‍ ഇവരില്‍നിന്ന് ഫോറസ്റ്റ് ഉദേ്യാഗസ്ഥര്‍ കണ്ടെടുത്തു. ഇതിന് ഏകദേശം അഞ്ചര കിലോഗ്രാമോളം തൂക്കംവരും. എരുമപ്പെട്ടി ഫോറസ്റ്റ് സ്‌റ്റേഷനില്‍ എത്തിച്ച പ്രതികളെ ചോദ്യംചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി. വടക്കാഞ്ചേരി ഫോറസ്റ്റ് റേ—ഞ്ച് ഓഫിസര്‍ പി പ്രവീണിന്റെ നേതൃത്വത്തില്‍ തുടരന്വേഷണം നടത്തും. റേ—ഞ്ച് ഓഫിസര്‍ എം കെ സുര്‍ജിത്ത്, ഓഫിസര്‍മാരായ ടി യു രാജ്കുമാര്‍, കെ വി ജിതേഷ്‌ലാല്‍, സി പി സജീവ്കുമാര്‍ എന്നിവരും ഫഌയിങ് സ്‌ക്വാഡിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it