thrissur local

ഗുരുവായൂരില്‍ 26 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ ഇരിങ്ങപ്പുറം മേഖലയില്‍ 26 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ആരോഗ്യ വിഭാഗം ഈ മേഖലയി ല്‍ നടത്തിയ രോഗ നിര്‍ണയ ക്യാംപില്‍ 250 ഓളം പേര്‍ പങ്കെടുത്തു. കഴിഞ്ഞ മാസം 16ന് ഗുരുവായൂര്‍ ടൗണ്‍ ഹാളില്‍ നടന്ന വിവാഹ വിരുന്നില്‍ പങ്കെടുത്തവര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചതെന്ന് കണ്ടെത്തി.
വിവാഹത്തിന് ഭക്ഷണം ന ല്‍കിയ കാറ്ററിങ് സര്‍വീസുകാരില്‍ നിന്നും ആരോഗ്യ വിഭാഗം വിവരങ്ങള്‍ ശേഖരിച്ചു. കുടിക്കനുള്ള വെള്ളത്തിലും, ശീതള പാനീയത്തിലും ഉപയോഗിച്ച ഐസ് രോഗഹേതുവായതായാണ് സംശയിക്കുന്നത്. ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തിലുള്ള മഞ്ഞപ്പിത്തമാണ് കണ്ടെത്തിയിട്ടുള്ളത്.
രോഗാണു ശരീരത്തില്‍ കടന്നാല്‍ ഒരു മാസം കൊണ്ടാണ് ലക്ഷണങ്ങള്‍ പുറത്തു കാണിക്കുക. പ്രതിരോധ ശേഷിയുള്ളവരില്‍ രോഗബാധക്കുള്ള സാധ്യത കുറവാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ.ജോസ്, കൗണ്‍സിലര്‍ ടി എസ് ഷെനില്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ എസ് ലക്ഷ്മണന്‍ ക്യാംപിന് നേതൃത്വം നല്‍കി. നഗരസഭാധ്യക്ഷ പ്രഫ പി കെ ശാന്തകുമാരി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ യോഗം ചേര്‍ന്നു.
യോഗത്തില്‍ നഗരസഭ വൈസ്‌ചെയര്‍മാന്‍ കെ പി വിനോദ്, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയ്ര്‍പേഴ്‌സണ്‍ എം രതി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് വാര്യര്‍, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ വി അബ്ദുള്‍മജീദ്, വികസനകാര്യ സ്റ്റാ ന്റിങ് കമ്മിറ്റി ചെയര്‍മാന്‍ നിര്‍മ്മല കേരളന്‍, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈലജാദേവന്‍, നഗരസഭ സെക്രട്ടറി രഘുരാമന്‍, ഡെപ്യുട്ടി ഡിഎംഓ ബിന്ദു തോമസ്, അഡ്മിനിസ്റ്റ്രേറ്റീവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷീജ, ടെക്കനിക്കല്‍ അസിസ്റ്റന്റുമാരായ രാജു, സുരേഷ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ എസ് ലക്ഷ്മണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പോള്‍ തോമസ്, പൂക്കോട്, തൈക്കാട് പങ്കെടുത്തു.
കടപ്പുറം പിഎച്ച്‌സികളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുകുമാരന്‍, സായ് കിഷോ ര്‍, മാധവന്‍ എന്നിവരും, ഫുഡ് സേഫ്റ്റി ഓഫിസര്‍ ഉദയശങ്കര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it