kozhikode local

ഗുരുവായൂരപ്പന്‍ കോളജില്‍ബോധി ചാരിറ്റബിള്‍ സൊസൈറ്റി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പന്‍ കോളജിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും കൂട്ടായ്മയില്‍ രൂപീകരിച്ച ബോധി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. ലോഗോ മാന്‍ഹോള്‍ ദുന്തത്തില്‍ മരണപ്പെട്ട കോഴിക്കോട്ടെ ഓട്ടോഡ്രൈവര്‍ നൗഷാദിന്റെ മാതാവ് അസ്മാബിയും തെരുവോരം മുരുകനും ചേര്‍ന്ന് പ്രകാശനം ചെയ്തു. അഴകൊടി ദേഴീക്ഷേത്ര ഹാളില്‍ നടന്ന ചടങ്ങില്‍ കോളജില്‍ വിവിധ കാലങ്ങളില്‍ പഠിക്കുകയും അധ്യാപനം നടത്തുകയും ചെയ്തവര്‍ ഒത്തുകൂടി. കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥിയായിരുന്ന അഭിലാഷിന്റെ അപ്രതീക്ഷിതമായ മരണത്തെത്തുടര്‍ന്ന് ഒരു സംഘം യുവാക്കള്‍ രൂപീകരിച്ച സംഘടനയാണ് ബോധി ചാരിറ്റബിള്‍ സൊസൈറ്റി.
സൊസൈറ്റിയില്‍ അംഗങ്ങളായവര്‍ നല്‍കുന്ന വരിസംഖ്യയാണ് വരുമാനം. എ പ്രദീപ് കുമാര്‍ എംഎല്‍എ, എംജിഎസ് നാരായണന്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ എം മാധവിക്കുട്ടി, അസ്മാബി, മുരുകന്‍, പ്രഫ. ശോഭീന്ദ്രന്‍ എന്നിവര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ഒ എം ഭരദ്വാദ് അധ്യക്ഷത വഹിച്ചു.
ടി സിദ്ദീഖ്, സുന്ദരേശ്വരി, ടി നിഷാദ്, ഗോകുലചന്ദ്രന്‍, സജീവ്, എന്‍ രാജേഷ്, രവി, ശ്രീദേവി,ടി ന്വഷാദ്, അഡ്വ. എന്‍ ജി ഷിജോ സംസാരിച്ചു.
Next Story

RELATED STORIES

Share it