thrissur local

ഗുരുമന്ദിരത്തില്‍ റാലിക്ക് നല്‍കിയ സ്വീകരണം മാതൃകയായി

മാള: കാരുമാത്ര യുവതരംഗം കലാവേദിയുടെ  ആഭിമുഖ്യത്തില്‍ ഗുരുമന്ദിരത്തില്‍ നബിദിന റാലിക്ക് നല്‍കിയ സ്വീകരണം മതസൗഹാര്‍ദ്ധത്തിന്റെ മഹിത മാതൃകയായി. കടലായി മഹല്ല് ജമാഅത്തിന്റെയും അന്‍വാറുല്‍ ഇസ്‌ലാം മദ്‌റസയുടേയും, കാരുമാത്ര അന്‍വാറുല്‍ ഇസ്‌ലാം മദ്‌റസയുടേയും, നെടുങ്ങാണത്ത്കുന്ന് മുനീറുല്‍ ഇസ്‌ലാം മദ്‌റസയുടേയും മഹല്ല് ജമാഅത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ നബിദിന ഘോഷയാത്രക്കാണ് കാരുമാത്ര ഗുരുമന്ദിരത്തില്‍ സ്വീകരണം നല്‍കിയത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇവിടെ  നബിദിന റാലിക്ക് സ്വീകരണം നല്‍കി വരുന്നുണ്ട്. കടലായി മഹല്ലില്‍ പ്രസിഡന്റ് എ ബി സക്കീര്‍ ഹുസൈന്‍ പതാക ഉയര്‍ത്തി. നബിദിന സമ്മേളനം മഹല്ല് ഖത്തീബ് അബ്ദുല്ലത്തീഫ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് എ ബി സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായി.
മദ് റസയിലെ പൊതു പരീക്ഷയില്‍ വിജയികളായവര്‍ക്ക് സമസ്ത പരീക്ഷാ ബോര്‍ഡ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് മദ്‌റസ പ്രധാന അധ്യാപകന്‍ കടലായി സലീം മൗലവി വിതരണം ചെയ്തു. ജമാഅത്ത് രക്ഷാധികാരി ടി എ എം ബഷീര്‍, മീലാദ് കമ്മിറ്റി ചെയര്‍മാന്‍ സി യു ഇസ്മായില്‍, മഹല്ല് ജനറല്‍ സെക്രട്ടറി ഷഫീര്‍ കാരുമാത്ര, കെ എ ഷംസുദ്ദീന്‍, എ എ അബൂബക്കര്‍, നിസാമുദ്ദീന്‍ മിസ്ബാഹി , അബ്ദുല്‍ ജബ്ബാര്‍ മൗലവി, സി പി സുഹൈല്‍, ഷിഹാബ് ടി കെ, റിയാസ് പി എം സംസാരിച്ചു.
Next Story

RELATED STORIES

Share it