Districts

ഗുരുതര ആരോപണങ്ങള്‍ബാബുവിനെതിരേയെന്ന് കെ എം മാണി

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരേ കെ എം മാണിയുടെ ഒളിയമ്പ്. ബാര്‍ കോഴയുമായി ബന്ധപ്പെട്ട് പണം കൈപ്പറ്റിയെന്ന് പ്രത്യക്ഷത്തില്‍ ആരോപണമുണ്ടായിരിക്കുന്നത് മന്ത്രി കെ ബാബുവിനെതിരേയാണെന്നും തന്റെ കാര്യത്തില്‍ ഇതു കേട്ടുകേള്‍വി മാത്രമാണെന്നും കെ എം മാണി ദേശീയ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.
എനിക്ക് പണം നല്‍കിയതായി ആരും പറഞ്ഞിട്ടില്ല. എന്റെ കേസില്‍ കേട്ടുകേള്‍വി മാത്രമാണ്. എന്നാല്‍, പണം വാങ്ങിയതായി ആരോപണമുള്ളത് ബാബുവിനെതിരേ മാത്രമാണ്. ബാബുവിന് പണം കൊടുത്തതായി ബിജു രമേശ് പറഞ്ഞിട്ടുണ്ടെന്നും മാണി അഭിമുഖത്തില്‍ സൂചിപ്പിച്ചു.
എന്നാല്‍ ഇത് വിവാദമായതോടെ, ബാബുവിനെതിരേ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് മാണി പിന്നീട് മാധ്യമങ്ങളോട് വിശദീകരിച്ചു. ബാബുവിന് നല്ലതു വരണമെന്നു മാത്രമേ താന്‍ ആഗ്രഹിക്കുന്നുള്ളൂവെന്നും മാണി പറഞ്ഞു. തനിക്കെതിരേ ഗൂഢാലോചന നടന്നതായി നേരത്തേ മാണി ആരോപിച്ചിരുന്നെങ്കിലും ആദ്യമായാണ് ഭരണകക്ഷിയിലെ ഒരാള്‍ക്കെതിരേ കെ എം മാണി നേരിട്ട് ആരോപണം ഉന്നയിക്കുന്നത്.
ബാബുവിന് രണ്ടു തവണ അമ്പതു ലക്ഷം രൂപ വീതം തിരുവനന്തപുരം സെക്രട്ടേറിയറ്റിലെത്തി നല്‍കിയതായി ബിജു രമേശ് ബുധനാഴ്ച വെളിപ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it